ദുബായ്: ദുബായിൽ തൊഴിലാളികൾ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് നാലു പേർ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എമിറേറ്റ്സ് റോഡിൽ ഇന്നലെ വൈകിട്ട് 7.10നായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ടു പേർക്ക് സാരമായ പരുക്കേറ്റു. എട്ടു പേരുടെ പരുക്ക് നിസാരമാണ്.
പാതയുടെ മൂന്നാം ലൈനിൽ ബ്രേയ്ക്ക് ഡൗണായ ലോറി ഡ്രൈവർ മാറ്റാൻ ശ്രമിക്കുന്നതിനിടെ തൊഴിലാളികളുമായെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്ന് ദുബായ് ട്രാഫിക് പൊലീസ് ഡയറക്ടർ ബ്രി.സെയ്ഫ് മുഹൈർ ്ൽ മസ്റൂയി പറഞ്ഞു.
ഉടൻ സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ഉടൻ റാഷിദ് ആശുപത്രിയിലെത്തിച്ചു. മരിച്ചവരെയും പരുക്കേറ്റവരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…