കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഐ എം സി റിഫയിൽ വച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 120ൽപരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില് കൂടിയ ചടങ്ങിന് ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും, ഐ.എം.സി പ്രതിനിധികളായ നിർമല ശിവദാസൻ, ആൽബിൻ, ഡോ. റുബീന, ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ്, അനിൽകുമാർ എന്നിവർ എന്നിവർ ആശംസകളും അറിയിച്ചു. ഏരിയ ജോ. സെക്രട്ടറി സാജൻ നായർ നന്ദി രേഖപ്പെടുത്തി. കെ.പി.എയുടെ ഉപഹാരം ഐ.എം സി മാനേജ്മെന്റിന് കെ.പി.എ സെക്രട്ടറി അനോജ് മാസ്റ്റർ കൈമാറി. പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളായ പ്രദീപ അനിൽ, റസീല മുഹമ്മദ്, ഷാമില ഇസ്മായിൽ, ജ്യോതി പ്രമോദ്, സെൻട്രൽ കമ്മിറ്റി അംഗം വി.എം. പ്രമോദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അനന്തുകൃഷ്ണൻ, അഹമ്മദ് ഷബീർ, നിസാം എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…