Gulf

കുവൈറ്റിൽ 700 കോടിയുടെ ബാങ്ക് തട്ടിപ്പ്; ലോണെടുത്ത 1425 മലയാളികൾ മുങ്ങി; പ്രതികളിൽ ഭൂരിഭാഗവും നഴ്സുമാർ

കുവൈറ്റിലെ ബാങ്കിൽ നിന്നും കോടികൾ ലോണെടുത്ത ശേഷം കേരളത്തിലേക്കും വിദേശ രാജ്യങ്ങളിലേക്കും മുങ്ങിയ മലയാളികൾക്കെതിരെ അന്വേഷണം. കേരളത്തിൽ 10 കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്‌‌റ്റർ ചെയ്‌തു. ഗൾഫ് ബാങ്ക് കുവൈറ്റിന്റെ 700 കോടി രൂപയാണ് തട്ടിയെടുത്തതെന്ന് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. കുവൈറ്റ് മിനിസ്‌ട്രി ഓഫ് ഹെൽത്തിൽ നഴ്‌സായി ജോലിനോക്കുന്ന 700 മലയാളികൾ തട്ടിപ്പ് നടത്തിയവരുണ്ട്. ആകെ 1425 പേർക്കെതിരെയാണ് കേസ്. 2020-22 കാലത്ത് അൻപത് ലക്ഷം മുതൽ രണ്ട് കോടി വരെയാണ് വിവിധയാളുകൾ ലോൺ എടുത്തത്. ഇത്തരത്തിൽ ലോണെടുത്ത ചിലർ കേരളത്തിലേക്ക് പോയി. ചിലർ കാനഡ, അമേരിക്ക, ഇംഗ്ലണ്ട്ണ്ട് എന്നിവിടങ്ങളിലേക്ക് മുങ്ങി.

തട്ടിപ്പ് നടത്തിയവർ ആദ്യം ബാങ്കിൽ നിന്ന് ചെറിയ തുക വായ്പയെടുത്തിരുന്നു. ഗൾഫിലെ ജോലി രേഖകൾ അടക്കം ബാങ്കിന് സമർപ്പിച്ച് നേടിയ വായ്പ ഇവർ കൃത്യമായി അടച്ചു. ഇതിലൂടെ ക്രഡിറ്റ് സ്കോർ ഉയർന്നപ്പോൾ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുഭ്ഭിയെന്നാണ് കരുതുന്നത്. 50 ലക്ഷം മുതൽ 2 കോടിയിലേറെ രൂപയാണ് ഓരോരുത്തരും വായ്പയെടുത്തിരിക്കുന്നത്. വ്യാപകമായ തട്ടിപ്പ് നടന്നതിനാൽ ഇതിൽ ഏജന്റുമാരുടെ പങ്കുണ്ടോ എന്നും സംശയമുണ്ട്. തട്ടിപ്പുകാരിൽ ഏറെയും കേരളത്തിൽ നിന്നുണ്ട് എന്നതിനാൽ കഴിഞ്ഞ മാസം അഞ്ചിന് ബാങ്ക് അധികൃതർ കേരളത്തിലെത്തി എഡിജിപി മനോജ് എബ്രഹാമിനെ കണ്ടു. തുടർന്ന് തട്ടിപ്പുകാരുടെ വിലാസം കൈമാറി. കോട്ടയം, എറണാകുളം ജില്ലകളിലാണ് കൂടുതൽ കേസുകളും.

കുവൈറ്റ് പൗരൻ നൽകിയ പരാതിയിൽ കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. ദക്ഷിണ മേഖലാ ഐജിക്കാണ് അന്വേഷണ ചുമതല. കുറ്റകൃത്യം നടന്നത് വിദേശത്താണെങ്കിലും ഇന്ത്യൻ പൗരന്മാരായ പ്രതികൾ കേരളത്തിലേക്ക് മടങ്ങിയതിനാൽ ഇവർക്കെതിരെ ഇവിടെ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം മലയാളികളുടെ ഈ തട്ടിപ്പ് പ്രവാസി സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും നാണക്കേടായി മാറുന്നതാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

7 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

9 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

9 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

11 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

12 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

13 hours ago