കുവൈറ്റ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച മുതല്‍ രണ്ടാഴ്ച കുവൈറ്റിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്കേര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവ് താരീഖ് ല്‍ മിസ്‌റം ആണ് ഓണ്‍ലൈനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായാണ് കൂടുതല്‍ നിയന്ത്രണങ്ങളെന്നും വക്താവ് അറിയിച്ചു.
പ്രവേശന വിളക്കിനു പുറമെ രാത്രി 8 മുതൽ പുലർച്ചെ 5 വരെ മാളുകളിൽ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്നും മന്ത്രിസഭ ഉത്തരവിട്ടു. ഫര്‍മസികള്‍, റസ്റ്ററന്റുകള്‍, മറ്റ് ഭക്ഷണ ശാലകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. അവയ്ക്ക് സാധാരണ പോലെ പ്രവര്‍ത്തിക്കാം. അതേസമയം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പകരം പാര്‍സല്‍, ഡെലിവറി സേവനങ്ങള്‍ മാത്രമാണ് അനുവദിക്കുക.
ഞായറാഴ്ച മുതല്‍ ഹെല്‍ത്ത് ക്ലബ്ബുകളും സലൂണുകളും ജിംനേഷ്യങ്ങളും ഒരു മാസത്തേക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. യാത്രാ വിലക്ക് വന്ദേഭാരത് വിമാന സർവീസുകളെ ബാധിക്കില്ലെന്നും വന്ദേഭാരത് വിമാനത്തിൽ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈറ്റിലെത്താമെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…