കുവൈത്ത് സിറ്റി: വിദേശികളുടെ ഹെൽത്ത് ഇൻഷുറൻസ് ഫീസ് ശമ്പളത്തിന്റെ 10% എന്ന് നിജപ്പെടുത്തണമെന്ന നിർദേശം പാർലമെന്റിന്റെ ആരോഗ്യ- തൊഴിൽ സമിതി തള്ളി. ആദ്യം വലീദ് അൽ തബ്‌തബാഇയും പിന്നീട് മുഹമ്മദ് അൽ ഹയാഫും സമർപ്പിച്ച നിർദേശമാണു സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നത്. നിലവിൽ വിദേശികൾ പ്രതിവർഷം 50 ദിനാർ ആണ് ഹെൽത്ത് ഇൻഷുറൻസ് ഫീസ് ആയി നൽകുന്നത്. അത് 130 ദിനാർ ആയി വർധിപ്പിക്കാൻ ആലോചനയിലുണ്ട്.
തൊഴിൽ കരാറിൽ രേഖപ്പെടുത്തിയ ശമ്പളത്തിന്റെ 10 ശതമാനമായി ഫീസ് നിജപ്പെടുത്തിയാൽ കുറഞ്ഞ ശമ്പളക്കാരായ വിദേശികൾക്ക് ആശ്വാസമാകുമെന്നായിരുന്നു എംപിമാരുടെ നിലപാട്. അതേസമയം പൊതുമേഖലയിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്ന പദ്ധതി കർശനമായി നടപ്പാക്കണമെന്ന് പാർലമെന്റിന്റെ മാനവശേഷി സമിതി പ്രതിനിധി ഉസാമ അൽ ശഹീൻ ആവശ്യപ്പെട്ടു. രാജ്യത്തു താമസാനുമതി നൽകുന്ന വിദേശികൾക്ക് രാജ്യം അടിസ്ഥാനപ്പെടുത്തി ക്വോട്ട നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ഒരു രാജ്യത്ത് നിന്നുള്ളവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.
മറ്റ് രണ്ട് രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം അത്രയും ആകാനിരിക്കുകയുമാണ്. വിദേശികളുടെ ക്വോട്ട സംവിധാനം സംബന്ധിച്ച് ആലോചനയുണ്ടെങ്കിലും പ്രഖ്യാപനം വൈകുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കുന്നത് സംബന്ധിച്ച് സിവിൽ സർവീസ് കമ്മിഷൻ, സുപ്രീം പ്ലാനിങ് കൗൺസിൽ, മാൻപവർ അതോറിറ്റി തുടങ്ങിയ സംവിധാനങ്ങൾ ഗൗരവമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…