Categories: Gulf

വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മറ്റൊരു രാജ്യം വഴി ട്രാൻസിറ്റ് സംവിധാനത്തിലൂടെയും കുവൈത്തിൽ പ്രവേശനം അനുവദിക്കില്ല

കുവൈത്ത് സിറ്റി: വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മറ്റൊരു രാജ്യം വഴി ട്രാൻസിറ്റ് സംവിധാനത്തിലൂടെയും കുവൈത്തിൽ പ്രവേശനം അനുവദിക്കില്ല. അതേസമയം മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങുകയാണെങ്കിൽ അവിടെനിന്ന് 72 മണിക്കൂർ സമയപരിധിയുള്ള പി‌സി‌ആർ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോർട്ടുമായി കുവൈത്തിൽ പ്രവേശിക്കാവുന്നതാണെന്നും സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.

വിലക്കുള്ളവർ അധികൃതരെ കബളിപ്പിച്ച് കുവൈത്തിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടികളുണ്ടാകും. അത്തരക്കാരെ അവർ എത്തിയ വിമാനത്തിൽ തന്നെ തിരിച്ചയയ്ക്കും. ഭാവിയിൽ കുവൈത്തിൽ പ്രവേശിക്കാതിരിക്കാൻ പേര് കരിമ്പട്ടികയിൽ പെടുത്തും. സൂക്ഷ്മത പാലിക്കാതിരുന്നതിന് വിമാന കമ്പനിയ്ക്ക് എതിരെയും നിയമനടപടിയുണ്ടാകും. പിഴയും ചുമത്തും. ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കുവൈത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായി ഈ രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസ് കുവൈത്ത് മരവിപ്പിച്ചിട്ടുമുണ്ട്.

അതേസമയം കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ കൊമേഴ്സ്യൽ വിമാന സർവീസ് പുനരാരംഭിച്ചതോടെ യാത്രാ നിരോധനം ബാധകമല്ലാത്ത രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഇന്നലെ (തിങ്കൾ) കുവൈത്തിൽനിന്ന് 12 വിമാനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പറന്നു. 11 വിമാനങ്ങളാണ് കുവൈത്തിൽ ഇറങ്ങിയത്. ഇത്യോപ്യൻ എയർലൈൻസ് വിമാനം അഡിസ് അബാബയിലെക്കും ഖത്തർ എയർവേയ്സ് ദോഹയിലേക്കും (2 സർവീസ്), തുർക്കിഷ് എയർലൈൻസ് ഇസ്തംബുളിലേക്കും (2), കുവൈത്ത് എയർവേയ്സ് ടബ്സോൺ, ബെദ്രം, ഇസ്താംബൂ‍ൾ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലേക്കും ജസീറ എയർവേയ്സ് ഇസ്താംബുൾ, ദുബായ് എന്നിവിടങ്ങളിലേക്കും സർവീസ് നടത്തി. ഈ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളാണ് കുവൈത്തിൽ എത്തിയത്.

Newsdesk

Recent Posts

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരുഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു…

5 mins ago

നാസിയ ഹാരിസ് വധക്കേസ് പ്രതി ജയിലിൽ മരിച്ച നിലയിൽ

ഡെട്രോയിറ്റ്: 13 വയസ്സുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ച…

10 mins ago

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പുതിയതായി ഏർപ്പെടുത്തിയ 'അമേരിക്ക ഫസ്റ്റ്'…

25 mins ago

ഡോ.എ.സി.ജോർജിന്റെ  പൊതുദർശനം ഡാളസിൽ ഇന്ന് (മാർച്ച് 27)

ഡാളസ്: ഇന്ത്യാനയിൽ അന്തരിച്ച  ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജ് (SABC) മുൻ പ്രിൻസിപ്പൽ ഡോ. എ.സി. ജോർജിന്റെ (90)…

2 hours ago

അയർലണ്ടിൽ സമയം മുന്നോട്ട്; മാർച്ച് 29 മുതൽ ഡേലൈറ്റ് സേവിംഗ് ടൈം ആരംഭിക്കുന്നു

ഡബ്ലിൻ: അയർലണ്ടിൽ 2026 മാർച്ച് 29 ഞായറാഴ്ച മുതൽ സമയം മുന്നോട്ട് മാറ്റുന്നു. പുലർച്ചെ 1 മണിക്ക് ക്ലോക്കുകൾ ഒരു…

2 hours ago

Music Maestro Ilaiyaraaja to Perform Live in Dublin

Dublin: Legendary Indian composer Ilaiyaraaja, widely regarded as one of the greatest musicians in the…

4 hours ago