കുവൈറ്റ് സിറ്റി: നാലുമാസത്തിനു ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഇന്ന് (ആഗസ്റ്റ് 1) മുതല്‍ തുടങ്ങുന്നു. എന്നാല്‍ ഇന്ത്യക്ക് താല്‍ക്കാലിക വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള സര്‍വീസ് നിലവില്‍ നടക്കില്ല.
കുവൈറ്റില്‍ ആദ്യ ഘട്ടത്തില്‍ പ്രതിദിനം 10,000 യാത്രക്കാര്‍ക്കാണ് സേവനം ഉപയോഗിക്കാനാവുക. 100 വിമാന സര്‍വീസുകള്‍ ആദ്യ ഘട്ടത്തില്‍ നടക്കും.
30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. കുവൈത്തില്‍ ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങള്‍ക്ക് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. യാത്ര വിലക്കിന് കാരണമെന്തെന്ന് ഇന്ത്യന്‍ എംബസിയോ കുവൈറ്റ് അധികൃതരോ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഇറാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, എന്നീ ഏഴ് രാജ്യക്കാര്‍ക്കാണ് യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്കോ ഈ രാജ്യങ്ങളില്‍ നിന്നോ ഉള്ള കുവൈറ്റ് വിമാന സര്‍വീസുകള്‍ ആണ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.
വിഷയത്തില്‍ കുവൈറ്റുമായി ചര്‍ച്ച നടത്തി വരികയാണെന്നാണ് കേന്ദ്രം പ്രതികരിച്ചിരിക്കുന്നത്. ഈ മാസം 23 മുതല്‍ ഇന്ത്യയിലേക്ക് കുവൈറ്റില്‍ നിന്ന് വന്ദേഭാരത് , ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പറന്നിട്ടില്ല. യാത്ര വിലക്കിന് കാരണമെന്തെന്ന് ഇന്ത്യന്‍ എംബസിയോ കുവൈറ്റ് അധികൃതരോ വ്യക്തമാക്കിയിട്ടില്ല.
ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ പരിധി നീക്കം ചെയ്യുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അടുത്ത വർഷം കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് എയർ…
ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…
വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…
ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…
മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…
ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…