കുവൈറ്റ്: ഇന്ത്യ അടക്കമുള്ള 35 രാജ്യങ്ങളിലെ യാത്ര വിലക്ക് നീക്കം ചെയ്ത് കുവൈറ്റ് ഭരണകൂടം. അതേസമയം കുവൈത്തിലേക്ക് പ്രവേശിക്കുന്നവർ നിർബന്ധമായും ക്വാറന്റൈൻ പൂർത്തിയാക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
യാത്ര വിലക്കുള്ള 35 രാജ്യങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസത്തേക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ (ഹോട്ടലിൽ) കഴിയണമെന്ന് അധികൃതർ പറഞ്ഞു. ഇതിനായുള്ള തുക യാത്രക്കാരനിൽ നിന്നും ഈടാക്കും.
കുവൈത്തിന്റെ ഡയറെക്ടർ ജെനറൽ ഓഫ് സിവിൽ എവിയേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കുവൈറ്റ് മുസാഫിർ വെബ് സൈറ്റ് വഴിയാണ് യാത്രക്കാർ ഹോട്ടലിനായി രജിസ്റ്റർ ചെയ്യേണ്ടത്. ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർ 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനിൽ കഴിയണം, പിന്നീടുള്ള 7 ദിവസം ഇവർ ഹോം ക്വറന്റീനിൽ കഴിയണം.
അതേസമയം വിദേശത്ത് പഠിക്കുന്ന കുവൈറ്റ് വിദ്യാർത്ഥികൾ, 18 വയസ്സിന് താഴെയുള്ളവർ, നനയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വന്റീനിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…