gnn24x7

ഇന്ത്യ അടക്കമുള്ള 35 രാജ്യങ്ങളിലെ യാത്ര വിലക്ക് നീക്കം ചെയ്ത് കുവൈറ്റ് ഭരണകൂടം

0
165
gnn24x7

കുവൈറ്റ്: ഇന്ത്യ അടക്കമുള്ള 35 രാജ്യങ്ങളിലെ യാത്ര വിലക്ക് നീക്കം ചെയ്ത് കുവൈറ്റ് ഭരണകൂടം. അതേസമയം കുവൈത്തിലേക്ക് പ്രവേശിക്കുന്നവർ നിർബന്ധമായും ക്വാറന്റൈൻ പൂർത്തിയാക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

യാത്ര വിലക്കുള്ള 35 രാജ്യങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസത്തേക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ (ഹോട്ടലിൽ) കഴിയണമെന്ന് അധികൃതർ പറഞ്ഞു. ഇതിനായുള്ള തുക യാത്രക്കാരനിൽ നിന്നും ഈടാക്കും.

കുവൈത്തിന്റെ ഡയറെക്ടർ ജെനറൽ ഓഫ് സിവിൽ എവിയേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കുവൈറ്റ് മുസാഫിർ വെബ് സൈറ്റ് വഴിയാണ് യാത്രക്കാർ ഹോട്ടലിനായി രജിസ്റ്റർ ചെയ്യേണ്ടത്. ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർ 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനിൽ കഴിയണം, പിന്നീടുള്ള 7 ദിവസം ഇവർ ഹോം ക്വറന്റീനിൽ കഴിയണം.

അതേസമയം വിദേശത്ത് പഠിക്കുന്ന കുവൈറ്റ് വിദ്യാർത്ഥികൾ, 18 വയസ്സിന് താഴെയുള്ളവർ, നനയതന്ത്ര ഉദ്യോ​ഗസ്ഥർ എന്നിവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വന്റീനിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here