ദുബായ്: സ്വന്തം പേരിൽ ആദ്യമായി എടുത്ത ടിക്കറ്റിനു മലയാളിക്ക് കോടികൾ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് ഷാർജയിൽ സ്വകാര്യ കെട്ടിട നിർമാണ കരാർ കമ്പനിയിൽ മാനേജറായ കോട്ടയം പുതുപ്പള്ളി വാകത്താനം സ്വദേശി വിനോദ് കൊച്ചേരിൽ കുര്യന്(49) ഏകദേശം ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതരുടെ ഫോൺ കോൾ ലഭിച്ചത്. താങ്കളാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയതെന്ന് പറഞ്ഞു അഭിനന്ദിച്ചു. പക്ഷേ, അത്ര വിശ്വാസം പോരായിരുന്നു. തുടർന്ന് ദുബായിൽ നിന്ന് മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോഴാണ് സത്യമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അജ്മാനിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഭാര്യ ഷാനിയെ വിളിച്ചു കാര്യം പറഞ്ഞു. സമ്മാനം നേടിയതിൽ വലിയ സന്തോഷമുണ്ടെങ്കിലും തത്കാലം ജോലി തുടരനാണ് തീരുമാനം.
വീടിന് തറക്കല്ലിട്ട് വരുമ്പോൾ ഭാഗ്യ ടിക്കറ്റ് സ്വന്തമാക്കി
കഴിഞ്ഞ 21 വർഷമായി യുഎഇയിലുള്ള വിനോദ് 14 വർഷമായി ബന്ധുവിന്റെ കമ്പനിയിലാണ് മാനേജറായി ജോലി ചെയ്യുന്നത്. ഇക്കഴിഞ്ഞ ജനുവരി 29ന് നാട്ടിൽ പോവുകയും 30ന് പുതിയ വീടിന് തറക്കല്ലിട്ട് 31ന് ദുബായിലേയ്ക്ക് തിരിച്ചുവരികയുമായിരുന്നു. കുറേ കാലത്തിന് ശേഷമാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. കൂടുതലും ഷാർജ രാജ്യാന്തര വിമാനത്താവളത്തിലൂടെയായിരുന്നു പോക്കുവരവ്. സമ്മാനം നേടിയ 2052 എന്ന ടിക്കറ്റ് വിനോദ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നു വാങ്ങിക്കുകയായിരുന്നു.
എന്നാൽ, അതേക്കുറിച്ച് പിന്നീട് ഒാർത്തിരുന്നില്ല. നേരത്തെ കമ്പനിയിലെ സുഹൃത്തുക്കളോടൊപ്പം നിരവധി പ്രാവശ്യം അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്റെ ടിക്കറ്റ് വാങ്ങി ഭാഗ്യം പരീക്ഷിച്ചിരുന്നു. ഒരു പ്രാവശ്യം ദുബായ് ടിക്കറ്റുമെടുത്തു. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) നറുക്കെടുപ്പുകളിലും പതിവായി പങ്കെടുക്കാറുണ്ട്. ഇതെല്ലാം സുഹൃത്തുക്കളുടെ പേരിലായിരുന്നു വാങ്ങിച്ചിരുന്നത്. ആദ്യമായാണ് 1,000 ദിർഹം നൽകി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റ് സ്വന്തം പേരിൽ ഒറ്റയ്ക്ക് വാങ്ങിയത്. അതു ജീവിതം തന്നെ മാറ്റി മറിക്കുന്ന സമ്മാനം നൽകിയതിൽ ഏറെ സന്തോഷമുണ്ടെന്ന് വിനോദ് പറഞ്ഞു.
മക്കളായ എവിൻ വിനോദ് കൊച്ചേരിൽ ഷാർജ ഇന്ത്യൻ സ്കൂളിൽ ആറാം ക്ലാസിലും ആൽവിൻ വിനോദ് കൊച്ചേരിൽ ഒന്നാം ക്ലാസിലും പഠിക്കുന്നു. ഇരുവർക്കും മികച്ച വിദ്യാഭ്യാസം നൽകി നല്ലൊരു ഭാവി സമ്മാനിക്കുകയാണ് പ്രധാനം. ബാക്കി പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നു വിനോദ് പറയുന്നു. ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ കുര്യനും ശോശാമ്മയും നേരത്തെ മരിച്ചുപോയിരുന്നു.
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…
റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…