Categories: Gulf

സൗദിയില്‍ കൊവിഡ് 19 ബാധിച്ച് ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു

റിയാദ്: സൗദിയില്‍ കൊവിഡ് 19 ബാധിച്ച് ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ സൗദിയില്‍ മരണസംഖ്യ 44 ആയി. ഇന്ന് മാത്രം 355 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 3287 പേര്‍ക്കാണ് സൗദിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കുവൈത്തില്‍ പുതുതായി 55 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 910 ആയി. 37 പേര്‍ ഇന്ത്യക്കാര്‍, ആറ് കുവൈത്ത് പൗരന്മാര്‍, രണ്ടു പാകിസ്ഥാനികള്‍, ആറു ബംഗ്ലാദേശികള്‍. ഒരു ഈജിപ്തുകാരന്‍, ഒരു ഇറാനി ഒരു സിറിയന്‍, ഒരു നേപ്പാള്‍ പൗരന്‍ ഇറാന്‍ എന്നിവര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത്.

ഇവരില്‍ 51 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ ആണ് രോഗം പകര്‍ന്നത്. 4 പേര്‍ക്ക് ഏതുവഴിയാണ് വൈറസ് പകര്‍ന്നതെന്ന് വ്യക്തമല്ല.

അതേസമയം ഖത്തറില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 2376 ആയി. ഇന്ന് 166 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ പ്രവാസി തൊഴിലാളികളും ഉള്‍പ്പെടുന്നതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

Newsdesk

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

4 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

6 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

7 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

7 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

7 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

7 hours ago