ദോഹ: ഖത്തറില്‍ മിനിമം വേതന വ്യവസ്ഥ ലംഘിച്ചാല്‍ തൊഴിലുടമകള്‍ പരമാവധി 10,000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ അനുഭവിക്കേണ്ടി വരും. പരമാവധി പിഴ തുക 6,000 റിയാലില്‍ നിന്ന് 10,000 റിയാലായും ഒരു മാസത്തെ ജയില്‍ ശിക്ഷ ഒരു വര്‍ഷമാക്കിയുമാണ് ലംഘകര്‍ക്കുള്ള ശിക്ഷാ നടപടികള്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ ഇന്‍സ്‌പെക്ഷന്‍ വകുപ്പ് ഡയറക്ടര്‍ ഫഹദ് അല്‍ ദോസരി പറഞ്ഞു. ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രവാസി തൊഴിലാളികള്‍ക്ക് മിനിമം വേതനം 1,000 റിയാല്‍ ആക്കി കൊണ്ടുള്ള പുതിയ തൊഴില്‍ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി 6 മാസത്തിന് ശേഷം പ്രാബല്യത്തിലാകും. പുതിയ നിയമ പ്രകാരം തൊഴിലാളിക്ക് തൊഴിലുടമ ഭക്ഷണവും താമസ സൗകര്യവും നല്‍കുന്നില്ലെങ്കില്‍ 1,800 റിയാല്‍ മിനിമം വേതനം നല്‍കണം. ഭക്ഷണവും താമസവും നല്‍കുന്നുണ്ടെങ്കില്‍ 1,000 റിയാല്‍ മിനിമം വേതനം നല്‍കിയിരിക്കണം. ഭക്ഷണത്തിന് 300 റിയാല്‍, താമസത്തിന് 500 റിയാല്‍ എന്ന പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.
തൊഴിലാളിക്ക് ഉചിതമായ താമസ സൗകര്യം നല്‍കിയില്ലെങ്കിലും 6 മാസം ജയില്‍ ശിക്ഷയും 2,000 മുതല്‍ 1,00,000 റിയാല്‍ വരെ പിഴ തുകയുമാണ് തൊഴിലുടമയ്‌ക്കെതിരെ വിധിക്കുന്നത്. ലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജഡ്ജിമാരുടെ നേതൃത്വത്തില്‍ മൂന്നു കമ്മിറ്റികളുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ കമ്മിറ്റികള്‍ രൂപീകരിക്കും.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…