Gulf

രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ 81 ശതമാനത്തിലധികവും കുവൈറ്റ് പൗരന്മാര്‍; പ്രവാസികളെ കാത്തിരിക്കുന്നത്?

കുവൈറ്റ് സിറ്റി: സർക്കാർ മേഖലയിലെ 81 ശതമാനം ജീവനക്കാരും കുവൈറ്റ് സ്വദേശികളാണെന്ന് കുവൈറ്റ് സിവിൽ സർവീസ് ബ്യൂറോ പുറത്തുവിട്ട പുതിയ കണക്കുകൾ വെളിപ്പെടുത്തി.

എല്ലാ പൊതുമേഖലാ ജോലികളിലും 100 ശതമാനം കുവൈറ്റ് തൊഴിലാളികളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള 2017 ലെ കുവൈറ്റൈസേഷൻ എന്ന സർക്കാർ നയവുമായി കുവൈറ്റ് മുന്നേറുന്നതിനിടെയാണ് പ്രഖ്യാപനം.

സൈന്യം, പബ്ലിക് പ്രോസിക്യൂഷൻ, ജുഡീഷ്യറി എന്നിവ ഒഴികെയുള്ള എല്ലാ സർക്കാർ മേഖലകളിലും 71,600 പ്രവാസികളെ അപേക്ഷിച്ച് 308,409 കുവൈറ്റ് ജീവനക്കാരുണ്ടെന്നാണ് കണക്കുകൾ.

എഞ്ചിനീയറിംഗ്, സോഷ്യൽ സർവീസസ്, സ്പോർട്സ് തുടങ്ങിയ തൊഴിൽ സ്ഥാനങ്ങളിൽ 90 ശതമാനവും കുവൈറ്റ് സ്വദേശികളാണ്. വിദ്യാഭ്യാസ മേഖലയിൽ കുവൈറ്റ് സ്വദേശികളുടെ സാന്നിധ്യം കുറവാണ്, കാരണം മിക്ക പ്രവാസികളും വിദ്യാഭ്യാസ മന്ത്രാലയത്തിലും ആരോഗ്യ മന്ത്രാലയത്തിലും ജോലി ചെയ്യുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 6,127 പ്രവാസികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സിവിൽ സർവീസ് ബ്യൂറോയിലെ തൊഴിൽ വകുപ്പ് ഡയറക്ടർ ആയിഷ അൽ മുത്തവ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തി. പൊതുമേഖലയിൽ 100 ​​ശതമാനം കുവൈത്ത് തൊഴിലാളികളെ സൃഷ്ടിക്കുന്നതിനായി പ്രവർത്തിച്ച കുവൈറ്റൈസേഷൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൻതോതിൽ പ്രവാസികളെ പിരിച്ചുവിടുന്നതിന് കാരണമായി.

2021 അവസാനത്തോടെ മൊത്തം 7,970 പ്രവാസികളുടെ കരാര്‍ റദ്ദാക്കുമെന്നാണ് പ്രതീക്ഷ.

Newsdesk

Recent Posts

കള്ളപ്പണം, തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ; തടയാൻ അയർലണ്ടിന്റെ പുതിയ നീക്കം! കമ്പനികളുടെ ഉടമസ്ഥ വിവരങ്ങളിൽ കൂടുതൽ പരിശോധന

അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…

5 hours ago

വ്യാപാരി പ്രമുഖൻ ടി.എസ്.പട്ടാഭിരാമൻ 75-ന്റെ നിറവിൽ: വിജയഗാഥയും ജീവകാരുണ്യവും

തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…

17 hours ago

പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് അന്തരിച്ചു

ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…

19 hours ago

‘അറുപത്താറിൽ ആറാം പ്രാക്ക്….കള്ളപ്രാക്ക്.. കന്നിപ്രാക്ക് ‘;’മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…

21 hours ago

ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കൾക്ക് ഒരു ഓർമ്മപ്പെടുത്തൽ; ഹൃദയസ്പർശിയായ സന്ദേശവുമായി ‘IRISH DREAM’

കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…

1 day ago

ന്യൂയോർക്കിൽ സ്വർണ്ണക്കട്ടി തട്ടിപ്പ്: 67-കാരന് നഷ്ടമായത് 9 ദശലക്ഷം ഡോളർ; പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…

1 day ago