ന്യൂഡൽഹി: മധുവിധു ആഘോഷിക്കാൻ ബന്ധു നൽകിയ ഖത്തർ ടൂർ പാക്കേജ് ദമ്പതികളെ കുടുക്കിലാക്കി. മുംബൈ സ്വദേശിനിയായ ഒനിബയും ശരീഖുമാണ് കുടുക്കിലായത്. ഈ സംഭവം നടന്നത് 2019 ജൂലൈ 6 നാണ്. അന്നാണ് ആ ദമ്പതികൾ മുംബൈയിൽനിന്ന് ഖത്തറിലേക്ക് പറന്നത്. ദമ്പതികൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയതും അവരെ മയക്കുമരുന്ന് കുറ്റം ചുമത്തി ജയിലിലേക്ക് കൊണ്ടുപോയി. യാത്രയ്ക്ക് സ്പോൺസർ ചെയ്ത ബന്ധു ഖത്തറിലെ സുഹൃത്തിന് സമ്മാനിക്കാൻ ഒരു പൊതി നൽകിയിരുന്നു, അതിൽ 4 കിലോ ഹാഷിഷ് പായ്ക്ക് ചെയ്തിട്ടുണ്ടായിരുന്നു.
മയക്കുമരുന്ന് കുറ്റത്തിന് ദമ്പതികൾ ഒരു വർഷത്തിലേറെയായി ഖത്തരി ജയിലിൽ തടവ് അനുഭവിക്കുന്നു. 10 വർഷം തടവും ഒരു കോടി രൂപ പിഴയുമായിരുന്നു ശിക്ഷ. വിവാഹം കഴിഞ്ഞു ഗർഭിണിയായിരിക്കെയാണ് ഒനിബയും ശരീഖും ഖത്തറിലേക്ക് പോകുന്നത്. 2020 മാർച്ചിൽ ഖത്തർ ജയിലിൽവെച്ച് ഒനിബ ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു.
മുംബൈ പോലീസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) നടത്തിയ ഒരു വർഷത്തെ അന്വേഷണത്തിൽ ദമ്പതികളെ ബന്ധു കബളിപ്പിച്ചതായി കണ്ടെത്തി. ദമ്പതികളെ മോച്ചിപിക്കാൻ ഇവരുടെ ബന്ധുക്കളും മാതാപിതാക്കളും ഖത്തറിലെ ഇന്ത്യൻ എംബസിയെ പല തവണ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല. നയതന്ത്ര ചാനലുകൾ വഴി ഖത്തറി അധികൃതരുമായി ബന്ധപ്പെടുകയും ദമ്പതികളുടെ മോചനം തേടുകയും ചെയ്യുമെന്ന് എൻസിബി സൂചിപ്പിച്ചു. ഇത് ദമ്പതികളുടെ മോചനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ ബന്ധുക്കൾ.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…