Gulf

കോവിഡ് മൂലം ജോലി നഷ്‌ടമായി; മലയാളിക്ക് ദുബായ് ഡ്രൂട്ടി ഫ്രീയുടെ ഏഴ് കോടി സമ്മാനം

ദുബായ്: കോവിഡ് 19നെ തുടർന്ന് ജോലി നഷ്ടപ്പെട്ട കാസർഗോഡ് സ്വദേശി നവനീത് സജീവന് ദുബായ് ഡ്യൂട്ടിഫ്രീയുടെ ഒരു മില്ല്യൺ ഡോളർ (ഏകദേശം 7.36 കോടി രൂപ) സമ്മാനം ലഭിച്ചു. ദുബായ് ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം രൂപ) നവനീതിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഓൺലൈനിലൂടെ നവംബർ 22നാണ് നവനീത് ടിക്കറ്റ് എടുത്തത്.

അബുദാബിയിലെ ഒരു കമ്പിനിയിൽ നാലു വർഷമായി ജോലി ചെയ്തു വരികയായിരുന്നു നവനീത്. കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടമായ നവനീത് മറ്റൊരു കമ്പിനിയിൽ ജോലിക്കായി ഇന്റർവ്യൂവിന് പോയി തിരികെ വരുമ്പോഴാണ് ഡ്യൂട്ടിഫ്രീയുടെ സമ്മാനം ലഭിച്ച ഫോണ്‍കോള്‍ വന്നത്. പുതിയ ജോലി ലഭിച്ചില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു നവനീത്.

സുഹൃത്തുക്കളായ നാല് പേർ ചേർന്നാണ് നവനീത് ടിക്കറ്റെടുത്തത്. ലഭിച്ച പണത്തിൽ നിന്നും 2 ലക്ഷത്തിലധികം കടമുള്ളത് തീർക്കുകയും ബാക്കി തുക സേവ് ചെയ്യുമെന്ന് ഗൾഫ് ന്യൂസിനോട് നവനീത് പറഞ്ഞു. നവനീതിന് ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞുമുണ്ട്. ദുബായ് ഡ്രൂട്ടി ഫ്രീ സമ്മാനം ലഭിക്കുന്ന 171-ാമത്തെ ഇന്ത്യക്കാരനാണ് നവനീത്.

Newsdesk

Recent Posts

അന്തരിച്ച കാവൻ മലയാളി സജി സുരേന്ദ്രന്റെ പൊതുദർശനം നാളെ

ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…

6 hours ago

നോർത്ത്‌സൈഡ് ഹോം കെയറിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ പണിമുടക്കുന്നു

ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…

7 hours ago

ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പ് ടിക്കറ്റിനായി ഒഴുകിയത് 50 കോടി അപേക്ഷകൾ

ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…

7 hours ago

ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ

 ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…

8 hours ago

ഫ്ലോറിഡയിൽ മണൽക്കുഴി തകർന്ന് ഉറ്റസുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മരിച്ചു

ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…

8 hours ago

വിമാനയാത്രക്കാർക്ക് പുതിയ ഫീസ്; ഫെബ്രുവരി 1 മുതൽ തിരിച്ചറിയൽ രേഖകളില്ലെങ്കിൽ 45 ഡോളർ നൽകണം

  വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…

8 hours ago