തിരുവനന്തപുരം: മലയാളത്തിന്റെ സ്വന്തം കവയത്രി സുഗതകുമാരിക്ക് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ സുഗതകുമാരി ഉള്ളത്. കോവിഡ് ബാധിച്ചയുടന്‍ സ്വകാര്യ ആശുപത്രിയിലാണ് സുഗതകുമാരിയെ പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടെ നിന്നും ശ്വാസതടസ്സം കൂടുതല്‍ അനുഭവപ്പെട്ടതോടെ അവരെ വെന്റിലേറ്റര്‍ സഹായമുള്ള ആംബുലന്‍സില്‍ ഉടനതെ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സുഗതകുമാരിക്ക് ബ്രോങ്കോ മ്യൂമോണിയയെ തുടര്‍ന്ന് ശ്വാസ തടസ്സം നേരിടുകയായിരുന്നു. കോവിഡ് ബാധിച്ചവര്‍ക്ക് മിക്കവര്‍ക്കും ഈ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. പ്രത്യേകിച്ച് പ്രായമായവര്‍ക്ക് കോവിഡ് അതിവ പ്രശ്‌നമുള്ളതാണ്. ഈ സാഹചര്യത്തില്‍ വലിയൊരു ഡോക്ടര്‍മാരുടെ സംഘം സുഗതകുമാരിയെ പരിചരിക്കുകയും നോണ്‍ ഇന്‍വേറ്റീവ് വെന്റിലേഷന്‍ (ട്യൂബ് ഇടതെയുള്ള വെന്റെിലേറ്റര്‍) ലേക്ക് സുഗതകുമാരിയെ മാറ്റുകയും ചെയ്തു. നിലവില്‍ സുഗതകുമാരിയുടെ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മ്മദ് അറിയിച്ചു.
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…
അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…
ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…
അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…
'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…