അബുദാബി: തീ കെടുത്താനും ഇനി റോബട്. അബുദാബി പൊലീസിന്റെ അഗ്നിശമന സേനയിൽ കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ച ടാഫ് 35 റോബട് ആണു താരം. 300 മീറ്റർ അകലത്തിലിരുന്നു വെള്ളവും പതയും സ്പ്രേ ചെയ്ത് എത്ര വലിയ തീ കെടുത്താനും ടാഫിനു സാധിക്കും. റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കാവുന്ന റോബട് ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചു ദുരന്ത സ്ഥലങ്ങളിൽ ഓടിയെത്തി സ്വയം സന്ദർഭത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ ശേഷിയുണ്ട്.
അഗ്നിയുടെ വ്യാപ്തി മനസ്സിലാക്കി അതിനനുസരിച്ച് വെള്ളം ചീറ്റി നിമിഷ നേരംകൊണ്ടു തീ കെടുത്തുമെന്നു സിവിൽ ഡിഫൻസ് ഉപമേധാവി മുഹമ്മദ് ഇബ്രാഹിം അൽ അംറി പറഞ്ഞു. കെട്ടിടങ്ങൾ, ഭൂഗർഭ പാത, ഓയിൽ റിഫൈനറികൾ, കെമിക്കൽ ഫാക്ടറികൾ, ഇലക്ട്രിക് സബ് സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിലെ തീ കെടുത്താനും റോബട്ടിനു സാധിക്കും.
രക്ഷാപ്രവർത്തനത്തിനിടെ ആളപായമുണ്ടാകില്ലെന്നു മാത്രമല്ല ഏതു ദുർഘട മേഖലകളിലും സഞ്ചരിച്ച് 24 മണിക്കൂറും കർമനിരതനാകാൻ ഇതിനു സാധിക്കുമെന്നതാണു പ്രത്യേകത. എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിലേക്ക് ദൂരദിക്കുകളിൽ നിന്നുവരെ അതിശക്തമായി വെള്ളം ചീറ്റാൻ ശേഷിയുണ്ട് ടാഫിന്. ഇറ്റാലിയൻ എൻജിനീയറിങ് കമ്പനിയായ എമി കൺട്രോൾസും ജർമൻ കമ്പനിയായ മഗിറസും ചേർന്നാണ് റോബട്ടിനെ വികസിപ്പിച്ചെടുത്തത്.
പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…
രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലെ പിഴവുകൾ; ആയിരക്കണക്കിന് നിയമലംഘനങ്ങളിൽ നിന്ന് പിഴ ഈടാക്കാനായില്ല അയർലണ്ടിൽ രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലുണ്ടായ…
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…