Gulf

ഷെൻഗൻ മാതൃകയിൽ ജിസിസി രാജ്യങ്ങൾക്ക് പൊതുവീസ വരുന്നു

ഷെൻഗൻ മാതൃകയിൽ ഗൾഫ് രാജ്യങ്ങൾക്കു പൊതുവീസ ആലോചനയിൽ. വിനോദ സഞ്ചാരികൾക്കായാണ് ജിസിസി വീസ അവതരിപ്പിക്കുന്നത്. മേഖലയിലേക്കു കൂടുതൽ സഞ്ചാരികളെ ആകർഷിക്കുക, വിനോദ സഞ്ചാര മേഖലയിൽ നിന്നു കൂടുതൽ വരുമാനം ഉണ്ടാക്കുക എന്നിവയാണ് ലക്ഷ്യം.അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സെയ്റാഫിയാണ് ഗൾഫ് കോ ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങൾക്കിടയിൽ പുരോഗമിക്കുന്ന ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

വീസയുടെ പ്രയോജനം ഓരോ രാജ്യത്തിനും ലഭിക്കുന്നു. ഇത് ഗൾഫ് രാജ്യങ്ങൾക്കും നടപ്പാക്കാവുന്ന ആശയമാണെന്നു ഭരണാധികാരികൾക്കു തോന്നി. ഓരോ രാജ്യത്തിന്റെയും മൂല്യം വർധിക്കാൻ ഇത് ഇടയാക്കും. ഗൾഫ് മേഖലയുടെ സമഗ്ര വികസനത്തിനു വഴിവയ്ക്കും, ജിസിസി രാജ്യങ്ങളിലേക്കു വിനോദ സഞ്ചാരത്തിന്റെ ഭാവി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സെയ്റാഫി പറഞ്ഞു.യുഎഇ, സൗദി രാജ്യങ്ങൾക്കൊപ്പം വിനോദ സഞ്ചാര മേഖല പ്രചരിപ്പിച്ചതിന്റെ ഗുണം ബഹ്റൈനു ലഭിച്ചു. 83 ലക്ഷം സഞ്ചാരികളെ പ്രതീക്ഷിച്ച 2022ൽ 99 ലക്ഷം സഞ്ചാരികളാണ് ബഹ്റൈനിലെത്തിയത്. ജിസിസി രാജ്യങ്ങൾ ഒരുമിച്ചു നിന്നതിന്റെ ഫലമാണിത്. 100ൽ അധികം ടൂർ ഓപ്പറേറ്റർമാർ സഹകരിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നു സഞ്ചാരികളെ ലഭിച്ചതായും മന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങളില്ലാതെ കൂടുതൽ രാജ്യങ്ങൾ കാണാൻ കഴിയുന്നത് പൊതുവീസയുടെ ഗുണമാണെന്നു യുഎഇ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സലേഹ് പറഞ്ഞു. വിനോദ സഞ്ചാര മേഖലയിൽ നിന്നു വലിയ സാമ്പത്തിക നേട്ടമാണ് ജിസിസി രാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്. ജിസിസി രാജ്യങ്ങളെ ഒറ്റ വിനോദ സഞ്ചാര ലക്ഷ്യമായി പ്രചരിപ്പിക്കുകയാണ് പുതിയ വീസയിലൂടെ ഉദ്ദേശിക്കുന്നത്.പൊതുവായ പ്രചാരണ പരിപാടികൾ, പൊതുവായ ടൂറിസം ആപ്ലിക്കേഷനുകൾ, പൊതു വെബ്സൈറ്റ്, ഓൺലൈൻ ബുക്കിങ് സംവിധാനം എന്നിവയും ഉണ്ടാവും. വിവിധ ടൂറിസം മേളകളിൽ ജിസിസി ടൂറിസം എന്ന ഒറ്റ ബാനറിനു കീഴിൽ എല്ലാ രാജ്യങ്ങളും പങ്കെടുക്കാനും ധാരണയായിട്ടുണ്ട്.

വിനോദ സഞ്ചാരികൾ ഗൾഫിനെ വിവിധ രാജ്യങ്ങളായി കാണാതെ ഒറ്റ മേഖലയായി കരുതുന്ന തരത്തിലുള്ള സഹകരണമാണ് ഉണ്ടാവുകയെന്നു സൗദി ടൂറിസം അതോറിറ്റി സിഇഒ ഫഹദ് ഹമിദാദിൻ പറഞ്ഞു. അതിനനുസരിച്ചു മേഖലയിലെ രാജ്യങ്ങൾ സഹകരണം മെച്ചപ്പെടുത്തും. ഖത്തറിലെ ഫിഫ വേൾഡ് കപ്പിന് അനുബന്ധമായി വിനോദ സഞ്ചാരികളുടെ വലിയ ഒഴുക്ക് സൗദിക്ക് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Newsdesk

Recent Posts

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

20 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

22 hours ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

24 hours ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

1 day ago

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…

1 day ago