കുവൈത്ത് സിറ്റി: ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് കുവൈത്ത്. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനമെടുത്തത്. ബലി പെരുന്നാള്‍, അറഫാ ദിനം എന്നിവ പ്രമാണിച്ച് ജൂലൈ 10 ഞായറാഴ്ച മുതല്‍ ജൂലൈ 14 വ്യാഴാഴ്ച വരെ അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കും. അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജൂലൈ 17 ഞായറാഴ്ചയായിരിക്കും പുനഃരാരംഭിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. ഞായര്‍ മുതല്‍ വ്യാഴം അഞ്ച് ദിവസത്തെ അവധിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലുള്ള വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസത്തെ അവധി ലഭിക്കും. ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യം കൂടിയായി കുവൈത്ത്.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…