അബുദാബി: കെട്ടിട വാടക ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കാവുന്ന സംവിധാനത്തിന് അബുദാബിയിൽ തുടക്കം. മാസ, ത്രൈമാസ, വാർഷിക തവണകളായി വാടക അടയ്ക്കാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് കമ്പനിക്കു കീഴിലുള്ള കെട്ടിടങ്ങളിൽ മാത്രമാണ് നിലവിൽ ഈ സൗകര്യമുള്ളത്. വ്യക്തിഗത ഉടമസ്ഥതയിലുള്ള കെട്ടിട വാടക ചെക്കായി തന്നെ നൽകണം. അബുദാബിയിലെ പ്രമുഖ കെട്ടിട നിർമാതാക്കളായ അൽദാർ പ്രോപ്പർട്ടീസ് തുടങ്ങിവച്ച ഈ സൗകര്യം മറ്റു കെട്ടിട നിർമാതാക്കളും പിന്തുടരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
കോവിഡ് പശ്ചാത്തലത്തിൽ ക്രെഡിറ്റ് കാർഡ് വഴി പണം അടയ്ക്കാവുന്ന സംവിധാനം വലിയ ആശ്വാസമേകുന്നെന്ന് ഈ കമ്പനിയുടെ കെട്ടിടങ്ങളിൽ താമസിക്കുന്നവർ പറഞ്ഞു. ദീർഘകാല ഉടമസ്ഥാവകാശം നൽകുന്ന ഫ്രീഹോൾഡ് പ്രോപ്പർട്ടിയിലും ഇങ്ങനെ പണമടയ്ക്കാൻ സൗകര്യമുണ്ട്. നിലവിൽ വാർഷിക വാടക ഒന്നോ രണ്ടോ തവണകളായി നൽകുന്ന രീതിയാണ് അബുദാബിയിൽ.
റിയൽ എസ്റ്റേറ്റ് കമ്പനികളുമായി പ്രത്യേക ചർച്ച നടത്തുന്നവർക്ക് 3 ചെക്ക് വരെയാക്കി നൽകുമായിരുന്നു. പുതിയ സാഹചര്യത്തിൽ അബുദാബിയിൽ വാടക കുറഞ്ഞിട്ടില്ലെങ്കിലും തവണ വ്യവസ്ഥയിൽ പണം അടച്ചാൽ മതിയെന്ന ആനുകൂല്യം മിക്ക കെട്ടിട ഉടമകളും നൽകുന്നുണ്ട്. വരുമാനം കുറയുകയും െചലവു കൂടുകയും ചെയ്ത പശ്ചാത്തലത്തിൽ പലരും കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയാണ്.
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…
വാഷിംഗ്ടൺ: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ പ്രഥമ വനിത മെലാനിയ…
സന്തോഷ് പിള്ളൈ (ഡാളസ്) ഡാളസ്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. യവന ദേവനായ…
ഡബ്ലിനിൽ നിന്ന് വെറും 30 മിനിറ്റ് ഡ്രൈവ് മാത്രം അകലെയുള്ള ലിയോൺസിലെ ഗ്രാമം , 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു…