Categories: Gulf

വിദേശത്തുള്ള യുഎഇ താമസക്കാർ മടക്കയാത്രയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് അധികൃതർ

അബുദാബി: വിദേശത്തുള്ള യുഎഇ താമസക്കാർ മടക്കയാത്രയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് അധികൃതർ. പെർമിറ്റിന് അപേക്ഷിച്ച പാസ്പോർട്ട് വിവരങ്ങൾ തന്നെയാകണം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും നൽകേണ്ടത്.

അപേക്ഷകൾ നിരസിക്കുന്നതായുള്ള പരാതികൾ വർധിച്ച സാഹചര്യത്തിലാണ് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ വിശദീകരണം.നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ പെർമിറ്റ് കിട്ടുംമുൻപ് വിമാന ടിക്കറ്റ് എടുക്കരുത്. പെർമിറ്റിന് 21 ദിവസത്തെ കാലാവധിയുണ്ട്. ഇതിനിടയക്ക് യാത്ര ചെയ്താൽ മതി.

പെർമിറ്റിന് അപേക്ഷിക്കേണ്ട സൈറ്റ്: smartservices.ica.gov.ae. അപൂർണവും അവ്യക്തവുമായ വിവരങ്ങൾ 3 തവണ സമർപ്പിച്ചാൽ അപേക്ഷ റദ്ദാകും. യുഎഇ താമസ വീസയുള്ള 2 ലക്ഷം പേരെ വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് തിരിച്ചെത്തിക്കുന്നത്.

Newsdesk

Recent Posts

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

11 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

13 hours ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

14 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

14 hours ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

15 hours ago

സ്പീഡ് ക്യാമറ ‘പണി മുടക്കി’; 2,785 ഫിക്സഡ് ചാർജ് പെനാൽറ്റി നോട്ടീസുകൾ റദ്ദാക്കി; നഷ്ടം €4.4 ലക്ഷം പിഴ

രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലെ പിഴവുകൾ; ആയിരക്കണക്കിന് നിയമലംഘനങ്ങളിൽ നിന്ന് പിഴ ഈടാക്കാനായില്ല അയർലണ്ടിൽ രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലുണ്ടായ…

16 hours ago