Categories: Gulf

സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ച് ദുബായ്

ദുബായ്: സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ച് ദുബായ്. 150 ദിർഹം മുതൽ 3000 ദിർഹം വരെയാണ് ശമ്പളവർദ്ധനവ്. മാർച്ച് മാസം മുതൽ ശമ്പളവർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ സായിദ് അൽ ഫലാസി അറിയിച്ചു. 47000 സർക്കാർ ജീവനക്കാർക്ക് പുതിയ ശമ്പളവർദ്ധനവിന്‍റെ ആനുകൂല്യം ലഭിക്കും.

2018-ലെ ദുബായ് മാനവ വിഭവശേഷി മാനേജ്മെന്‍റ് നിയമം-8 പ്രകാരം സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്കാണ് പുതിയ വേതന വർദ്ധനവ് ലഭ്യമാകുക. താൽക്കാലിക അടിസ്ഥാനത്തിലും പ്രത്യേക കരാറുകളിലും പാർട്ട് ടൈം അടിസ്ഥാനത്തിലും ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവ് ലഭിക്കില്ല. കൂടാതെ അവരവരുടെ ഗ്രേഡുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി ശമ്പളം വാങ്ങുന്നവർക്കും ഇപ്പോഴത്തെ വേതനവർദ്ധനവ് ലഭിക്കില്ല.

പുതിയ ശമ്പള-ഇൻക്രിമെന്‍റ് നയത്തിന് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇക്കഴിഞ്ഞ ജനുവരിയിലാണ് അംഗീകാരം നൽകിയത്. പുതിയ ശമ്പള ഘടന അനുസരിച്ച് സർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് പത്ത് ശതമാനം വർദ്ധനവ് ലഭിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. പ്രൊഫഷണൽ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഒമ്പത് മുതൽ 16 ശതമാനം വരെയായിരിക്കും.

കൂടാതെ ജോലി സമയത്തിൽ ഇളവ് അനുവദിക്കാനും പാർട്ട് ടൈമായി ജോലി ചെയ്യുന്നതിനും വ്യവസ്ഥ ചെയ്യുന്ന തരത്തിലാണ് പുതിയ ശമ്പള-ഇൻക്രിമെന്‍റ് നയം ആവിഷ്ക്കരിച്ചിരിക്കുന്നത്. ബിരുദധാരിയായ സ്വദേശിക്ക് മിനിമം ശമ്പളം ഉറപ്പാക്കുന്നുണ്ട്. റിസ്ക്ക് അലവൻസ്, എയർ ടിക്കറ്റ് അലവൻസ്, മെഡിക്കൽ ഇൻഷുറൻസ്, വിരമിക്കൽ ആനുകൂല്യം എന്നിവയിലും പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടുണ്ട്.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ട് ഇടപെട്ടാണ് പുതിയ ശമ്പളഘടന ആവിഷ്ക്കരിച്ചത്. ദുബായിലെ സർക്കാർ ജീവനക്കാരുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതരത്തിൽ തൊഴിൽഘടനയിലും ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നുണ്ട്. മാനവവിഭവശേഷിയുടെ കാര്യത്തിൽ ലോകം ദുബായിയെ മാതൃകയാക്കുന്നതരത്തിലേക്കുള്ള മാറ്റങ്ങളാണ് കൊണ്ടുവന്നതെന്ന് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജനുവരിയിൽ വ്യക്തമാക്കിയിരുന്നു.

Newsdesk

Recent Posts

300 പുതിയ പോസ്റ്റൽ ഡെലിവറി ജീവനക്കാരെ An Post നിയമിക്കുന്നു

ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…

19 hours ago

56 ദിവസം തുടർച്ചയായ മഴ; അയർലണ്ടിൽ പുതിയ റെക്കോർഡ്

അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…

21 hours ago

നാൻസി ഗുത്രി തിരോധാനം 25 ദിവസം പിന്നിടുന്നു,  വിവരം നൽകുന്നവർക്ക് കുടുംബം 10 ലക്ഷം ഡോളർ പ്രതിഫലം

ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…

23 hours ago

സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ഇൽഹാൻ ഒമറിന്റെ അതിഥി അറസ്റ്റിൽ; ജനാധിപത്യത്തിന് ഭീഷണിയെന്ന് ഒമർ

വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…

23 hours ago

ഡാലസിൽ കേരള ലിറ്റററി സൊസൈറ്റി സാഹിത്യ ചർച്ച സംഘടിപ്പിച്ചു

ഡാലസ്: കേരള ലിറ്റററി സൊസൈറ്റി  ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…

23 hours ago

70 വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി മെൽവിൻ ട്രോട്ടറുടെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…

24 hours ago