റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,779 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതർ 2.32ലക്ഷം കടന്നു. 232,259 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 167,138 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 62,898 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.
റിയാദിൽ നിന്നാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 247 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ജിദ്ദയിൽ 191 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഒറ്റദിവസത്തിൽ 42 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,223 ആയി ഉയർന്നു. അതേസമയം ചികിത്സയിൽ കഴിയുന്നവരിൽ 2,245 പേരുടെ ആരോഗ്യനില മോശമാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ രോഗബാധിതരിൽ മൂന്നിലൊന്ന് ശതമാനവും 40-60 വയസിന് ഇടയിൽ പ്രായമുള്ളവരാണ്. ഇതുവരെ റെക്കോഡ് ചെയ്യപ്പെട്ട കേസുകളിൽ 33% സ്ത്രീകളും 76% പുരുഷന്മാരുമാണെന്നും വക്താവ് ഡോ.അബ്ദുൾ അസീസ് അറിയിച്ചു.
യൂറോപ്യൻ യൂണിയനും ഓസ്‌ട്രേലിയയും ദീർഘകാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. അതോടൊപ്പം പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനും അപൂർവ ഭൂമി…
മലയാള സിനിമയിലെ ആദ്യ ഫാമിലി ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 മോഹൻലാലിൻ്റെ ജൻമദിനമായ…
നാളെ അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ ഇന്ധനവിലയിലെ കുത്തനെ ഉയർച്ചയെ നിയന്ത്രിക്കാൻ സർക്കാർ സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇതിന്റെ…
ന്യൂയോർക്ക് :ഫെഡറൽ ഗവൺമെന്റ് സ്തംഭനാവസ്ഥ രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി…
ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച…
ടെക്സസ്: കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ…