റിയാദ്: എണ്ണ വ്യാപാരത്തിലൂടെ സമ്പത്തും മഹത്വവും നേടിയ ഗൾഫ് രാജ്യങ്ങൾ, കോവിഡ് -19 കാലയളവിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. എന്നിരുന്നാലും, ഈ പ്രതിസന്ധി മറികടക്കാൻ ഗൾഫ് രാജ്യങ്ങൾ ഗുരുതരമായ ശ്രമങ്ങൾ നടത്തുന്നുണ്ട്.
കോവിഡ് കാലഘട്ടത്തിൽ എണ്ണ വിപണിയിലെ മാന്ദ്യം ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മാറ്റിമറിച്ചിരിക്കുകയാണ്. ഭാവിയിൽ എണ്ണക്കച്ചവടവുമായി മാത്രം തുടരാൻ കഴിയില്ലെന്ന് മനസിലാക്കിയ ഗൾഫ് രാജ്യങ്ങൾ വ്യാപാരത്തിന്റെ മറ്റ് മേഖലകളിലേക്ക് നീങ്ങുകയാണ്.
ഇതിന്റെ ഭാഗമായി വ്യോമയാന ബിസിനസിലേയ്ക്ക് കൂടി കടക്കുകയാണ് സൗദി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയുടെ രണ്ടാമത്തെ എയർലൈൻ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ടുണ്ട്. ആഗോള എയർലൈൻ പട്ടികയിൽ സൗദി അറേബ്യയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നീക്കം.
പുതിയ എയർലൈൻ കൂടി ചേരുന്നതോടെ സൗദി അറേബ്യ ആഗോള എയർലൈൻ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരുമെന്ന സൂചനയുമുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഭാവിയിൽ എണ്ണയെ മാത്രം ആശ്രയിക്കാതെ സമ്പദ്‌വ്യവസ്ഥയെ മറ്റ് മേഖലകളിലേക്ക് തിരിച്ചുവിടുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…