ആഗ്ര: വീടുകള്‍ക്കുള്ളിലെങ്കിലും സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിവെച്ച ശേഷം രണ്ട് കുട്ടികളുടെ അമ്മ സ്വയം വെടിവെച്ചു മരിച്ചു. യു പിയിലെ ആഗ്രയിലാണ് 30 കാരിയായ മോന ദ്വിവേദി സ്വയം വെടിവെച്ചു മരിച്ചത്.
വെടിവയ്പ്പ് ശബ്ദം കേട്ട് വീട്ടിലെ മറ്റ് വനിതാ അംഗങ്ങൾ മോനയുടെ മുറിയിലേക്ക് ഓടിയെത്തി. വാതിൽ തുറന്ന ശേഷം മുറിയിൽ പ്രവേശിച്ച മോനയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും രക്ഷിക്കാനായില്ല.
മരണത്തിന് മുമ്പ് പ്രധാനമന്ത്രി വായിക്കാനായി മൂന്ന് പേജ് വരുന്ന ഒരു കുറിപ്പ് മോന കുടുംബാംഗങ്ങളുടെ ഫോണിലേക്ക് അയച്ചിരുന്നു. തന്റെ മരണത്തിന് കാരണം ഭര്‍തൃസഹോദരന്മാരുടെ പീഡനമാണെന്നും വീടുകള്‍ക്കുള്ളിലെങ്കിലും സ്ത്രീസുരക്ഷ ഉറപ്പുവരുത്തണമെന്നാണ് കത്തില്‍ യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭര്‍തൃസഹോദരന്മാർ തന്നെ നിരന്തരം മര്‍ദിച്ചിരുന്നെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തിയിരുന്നെന്നും കുറിപ്പിൽ പറയുന്നു.
മുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന അർജുൻ അശോകൻ, അർജൻ്റെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽഅമർത്തിപ്പിടിച്ചിരിക്കുന്ന അൽത്താഫ് സലിം, ബാലു വർഗീസ്, സനൂപ് തൈക്കൂടം,ശരത്…
M9 മോട്ടോർവേയിലെ ദാരുണ അപകടത്തിന്റെ പശ്ചാത്തലത്തിൽ അയർലണ്ടിലെ റോഡുകളിൽ നടക്കുന്ന അശ്രദ്ധമായ ഡ്രൈവിങ്ങിനോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് Taoiseach Micheál…
The Church of Scientology & Community Centre of Dublin has highlighted a series of community…
അയർലണ്ടിൽ വീടുകളുടെ നവീകരണത്തിനും വിപുലീകരണ പ്രവർത്തനങ്ങൾക്കുമായി എടുക്കുന്ന മോർട്ട്ഗേജ് ടോപ്പ്-അപ്പ് വായ്പകൾ 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി മോർട്ട്ഗേജ്…
അയർലണ്ടിലെ കോ കിൽഡെയറിലെ M9 മോട്ടോർവേയിൽ എതിർദിശയിൽ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചു.…
വാട്ടർഫോർഡ്: കുട്ടികളിലെ സർഗ്ഗവാസനകളും കലാപരവുമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 'എന്റെ മലയാളം - ക്രിയേറ്റീവ് ഹബ്ബിന്റെ'…