Categories: Gulf

കൊറോണ വൈറസ് ഭീതി; ഉംറ തീര്‍ഥാടകർക്ക് താത്ക്കാലികമായി രാജ്യത്തേക്ക് പ്രവേശന അനുമതി നിഷേധിച്ച് സൗദി

റിയാദ്: കൊറോണ വൈറസ് ഗള്‍ഫ് മേഖലയിലേക്കും വ്യാപിച്ച സാഹചര്യത്തില്‍ ഉംറ തീര്‍ഥാടകർക്ക് താത്ക്കാലികമായി രാജ്യത്തേക്ക് പ്രവേശന അനുമതി നിഷേധിച്ച് സൗദി. പൊതു സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നാണ് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നത്.

മക്കയില്‍ നിന്നും തീര്‍ഥാടന കർമ്മങ്ങൾ പൂർത്തിയാക്കിയോ അതിനു മുമ്പോ വിദേശ തീര്‍ഥാടകര്‍ മദീനയിലെ പ്രവാചക പള്ളിയിലെത്താറുണ്ട്. ഇതിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സൗദി ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. കർശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. അത്തരത്തിൽ ഒരു സുരക്ഷാ മുന്‍ കരുതൽ എന്ന നിലയ്ക്കാണ് ഉംറ തീർഥാടകർക്കും താത്ക്കാലികമായെങ്കിലും പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

കൊറോണ പടര്‍ന്നു പിടിക്കുന്ന രാജ്യങ്ങളിൽ നിന്നും എത്തുന്നവരിൽ നിന്ന് വൈറസ് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ടൂറിസ്റ്റ് വിസ നല്‍കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ സൗദി പൗരന്മാർക്കും GCC രാഷ്ട്രങ്ങളിലെ പൗരന്മാർക്കും രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കാൻ ദേശീയ തിരിച്ചറിയൽ കാർഡ് ഇനി കുറച്ചു കാലത്തേക്ക് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാൽ നാടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വിദേശ രാജ്യങ്ങളിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന സൗദികൾക്കും ഇതിൽ ഇളവുണ്ട്.

സൗദിയിലേക്ക് വരുന്നതിന് മുമ്പായി ഇവര്‍ ഏത് രാജ്യങ്ങൾ സന്ദർശിച്ചുവെന്ന് എൻട്രി പോയിന്റുകളിൽ വച്ച് തന്നെ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിക്കും. ഇതിനു ശേഷം വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം മാത്രമെ രാജ്യത്ത് പ്രവേശിപ്പിക്കു. നിലവിലെ നിയന്ത്രണങ്ങൾ താത്ക്കാലികമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ ഇതുമായി ബന്ധപ്പെട്ട് നിരന്തര അവലോകനം നടത്തുമെന്നും സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Newsdesk

Recent Posts

ആരം ഫുൾ പായ്ക്കപ്പ്

കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…

42 mins ago

അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല ദുരൂഹതകൾ ഉയർത്തി ‘സംഭവം അദ്ധ്യായം ഒന്ന്’എന്ന ചിത്രത്തിൻ്റെ ട്രയിലർ എത്തി

"അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?അങ്കെ പോണോങ്ക ആരുമേ ഉയിരോടെതിരുമ്പി വന്തതേയില്ലഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.നാട്ടുകാർ പറയുന്നത്…

3 hours ago

മറ്റൊരു നടിയുമായി നടൻ വിജയ്ക്ക് ബന്ധം, വിവാഹ മോഷണം ആവശ്യപ്പെട്ട് ഭാര്യ സംഗീത

25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…

5 hours ago

ഡിസംബറിൽ വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയത് ഏകദേശം 320,000 പേർ

കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…

5 hours ago

300 പുതിയ പോസ്റ്റൽ ഡെലിവറി ജീവനക്കാരെ An Post നിയമിക്കുന്നു

ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…

1 day ago

56 ദിവസം തുടർച്ചയായ മഴ; അയർലണ്ടിൽ പുതിയ റെക്കോർഡ്

അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…

1 day ago