റിയാദ്: വിസകളും പാസ്‌പോർട്ടുകളും നേടുന്നതിനുള്ള പ്രക്രിയകൾ സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ പൗരന്മാർക്കും പ്രവാസികൾക്കുമായി ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിച്ചു. ഇനി ഓൺലൈനിലൂടെ വിസ, പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകുമെന്ന് സൗദി ആഭ്യന്തര മന്ത്രി അറിയിച്ചു
പുതിയ സേവനങ്ങൾക്ക് അബ്ഷർ വ്യക്തികൾ, അബ്ഷർ ബിസിനസ്, പ്രവാസി എന്നീ പേരുകൾ രഹസ്യനാമം നൽകിയിട്ടുണ്ടെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു. 15 വയസോ അതിൽ താഴെയോ പ്രായപൂർത്തിയാകാത്തവർക്ക് പാസ്‌പോർട്ട് നൽകാനും പുതുക്കാനും ഇലക്ട്രോണിക് സേവനങ്ങളിലൂടെ ലഭ്യമാകും.
കൂടാതെ പ്രവാസികൾക്ക് അവരുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കാനും രാജ്യത്തിന് പുറത്തുനിന്നുള്ള എക്സിറ്റ് ആൻഡ് റിട്ടേൺ വിസകൾ വിപുലീകരിക്കാനും ഇലക്ട്രോണിക് സേവനങ്ങൾ വഴി ലഭ്യമാകും. അതുകൊണ്ട് തന്നെ മലയാളികൾ ഉൾപ്പെടെയുള്ള എല്ലാ പ്രവാസികൾക്കും ഇത് ഏറെ ഗുണകരമായ തീരുമാനമാണ്.
ഓഫീസുകളിൽ പോകാതെ തന്നെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് പൗരന്മാർക്കും പ്രവാസികൾക്കും ജവസാത്തുമായി ആശയവിനിമയം നടത്താൻ ഈ സേവനങ്ങൾ സഹായിക്കുന്നു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…