യെമനിലെ ഹൂതി സേന കേന്ദ്രത്തിന് നേരെ സൗദിയുടെ വ്യോമാക്രമണം. തലസ്ഥാനമായ സനയിലേക്കാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം സൗദിയിലേക്ക് നടന്ന ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിനു പിന്നാലെയാണ് സൗദിയുടെ ആക്രമണം.
റിയാദിലേക്കും തെക്കന്‍ നഗരമായ ജിസാനിലേക്കുമായിരുന്നു. മിസൈലാക്രമണ ശ്രമം നടന്നത്. ഇരു നഗരങ്ങളിലെയും താമസ സ്ഥലം ലക്ഷ്യമാക്കിയാണ് മിസൈല്‍ വന്നത്.
മിസൈലുകള്‍ നിലം തൊടും മുമ്പ് നശിപ്പിച്ചതായി യെമനിലെ സൗദി സൈനിക വക്താവ് തുര്‍കി അല്‍ മല്‍കി അറിയിച്ചിരുന്നു. ശനിയാഴ്ച സൗദിപ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് മിസൈല്‍ ആക്രമണ ശ്രമം നടന്നത്. ഹൂതികളും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡും ആണ് ആക്രമണത്തിന് പിന്നിലെന്ന് അല്‍ മല്‍കി ആരോപിച്ചു.
കൊവിഡ്-19 പടരുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള യു.എന്നിന്റെ ആവശ്യം യെമനിലെ ഹൂതി സേനയും സൗദി സേനയും അംഗീകരിച്ച ശേഷമാണ് മിസൈലാക്രമണം ഉണ്ടാവുന്നത്.
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…
ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…