gnn24x7

യെമനിലെ ഹൂതി സേന കേന്ദ്രത്തിന് നേരെ സൗദിയുടെ വ്യോമാക്രമണം

0
198
gnn24x7

യെമനിലെ ഹൂതി സേന കേന്ദ്രത്തിന് നേരെ സൗദിയുടെ വ്യോമാക്രമണം. തലസ്ഥാനമായ സനയിലേക്കാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം സൗദിയിലേക്ക് നടന്ന ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിനു പിന്നാലെയാണ് സൗദിയുടെ ആക്രമണം.

റിയാദിലേക്കും തെക്കന്‍ നഗരമായ ജിസാനിലേക്കുമായിരുന്നു. മിസൈലാക്രമണ ശ്രമം നടന്നത്. ഇരു നഗരങ്ങളിലെയും താമസ സ്ഥലം ലക്ഷ്യമാക്കിയാണ് മിസൈല്‍ വന്നത്.

മിസൈലുകള്‍ നിലം തൊടും മുമ്പ് നശിപ്പിച്ചതായി യെമനിലെ സൗദി സൈനിക വക്താവ് തുര്‍കി അല്‍ മല്‍കി അറിയിച്ചിരുന്നു. ശനിയാഴ്ച സൗദിപ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് മിസൈല്‍ ആക്രമണ ശ്രമം നടന്നത്. ഹൂതികളും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡും ആണ് ആക്രമണത്തിന് പിന്നിലെന്ന് അല്‍ മല്‍കി ആരോപിച്ചു.

കൊവിഡ്-19 പടരുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള യു.എന്നിന്റെ ആവശ്യം യെമനിലെ ഹൂതി സേനയും സൗദി സേനയും അംഗീകരിച്ച ശേഷമാണ് മിസൈലാക്രമണം ഉണ്ടാവുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here