റിയാദ്: സൗദി ജലപരിധിയിലേക്ക് വന്ന മൂന്ന് ഇറാനിയന്‍ ബോട്ടുകള്‍ക്കു നേരെ വെടിവെച്ചതായി സൗദി അറേബ്യ. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇറാനിയന്‍ ബോട്ടുകള്‍ സൗദി കടലില്‍ പ്രവേശിച്ചതിനു ശേഷം നിര്‍ത്താന്‍ വിസമ്മിതിച്ചതായും ഇത് മുന്നറിയിപ്പിന്റെ ഭാഗമായി വെടിയുതിര്‍ക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചെന്നും സൗദി അധികൃതരെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏത് തരം ബോട്ടുകളാണെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
അതേ സമയം വഴി തെറ്റി സൗദി ജലപരിധിയില്‍ എത്തിയ ഇറാനിയന്‍ മത്സ്യതൊഴിലാളികളുടെ ബോട്ടിനു നേരെ കോസ്റ്റ് ഗാര്‍ഡുകള്‍ വെടിവെച്ചെന്ന് ഇറാനിയന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വെടിവെപ്പില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
ജൂണ്‍ 21 നാണ് ഇറാനിലെ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോയതെന്നാണ് ഇറാനിയന്‍ റിപ്പോര്‍ട്ടിലുള്ളത്. ഈ രണ്ടു റിപ്പോര്‍ട്ടുകളും ഒരു സംഭവത്തെ പറ്റിയാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…