Categories: Gulf

ഷാർജയിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി

ഷാർജയിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. പ്രതിദിനം 50 ദശലക്ഷം ക്യുബിക് അടി പ്രകൃതി വാതകം ഇവിടെനിന്നും ശേഖരിക്കാനാകും. യുഎഇ-യിലെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപങ്ങളില്‍ ഒന്നാണ് ഇതെന്ന് ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. മുപ്പത്തിയേഴ് വർഷത്തിനിടയിൽ ആദ്യമായാണ് ഷാർജയിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തുന്നത്. എമിറേറ്റിലെ ഏറ്റവും വലിയ എണ്ണപ്പാടത്തോട് ചേര്‍ന്നുതന്നെയാണ് പുതിയ പ്രകൃതിവാത നിക്ഷേപവും.

ഒരു വർഷത്തെ പര്യവേഷണം

കഴിഞ്ഞവർഷമാണ് ഷാർജ തീരത്തോട് ചേര്‍ന്നുള്ള ‘മഹാനി’യിൽ പ്രകൃതി വാതക നിക്ഷേപം കണ്ടെത്താൻ പര്യവേഷണം തുടങ്ങുന്നത്. ഷാർജ നാഷണൽ ഓയിൽ കോർപ്പറേഷനും ഇറ്റാലിയൻ കമ്പനിയായ ‘എനി’യും ചേർന്നായിരുന്നു പര്യവേഷണം. പതിനാലായിരം അടി ആഴത്തില്‍ എത്തിയപ്പോൾ പ്രകൃതി വാതകത്തിന്റെ സാന്നിധ്യം പ്രകടമായി. 14,597 അടി ആഴത്തിൽ എത്തിയപ്പോഴാണ് വൻതോതിൽ വാതക നിക്ഷേപം ഉണ്ടെന്ന് സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷം മാത്രമെ എണ്ണപ്പാടത്തിന്റെ യഥാർത്ഥ വലുപ്പവും ശേഷിയും സ്ഥിരീകരിക്കാൻ കഴിയൂ.

ഷാർജയുടെ മുഖം മാറും

യുഎഇയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഷാർജയുടെ സാമ്പത്തിക മുഖം തന്നെ മാറുന്നതാണ് പുതിയ കണ്ടെത്തൽ. പ്രകൃതിവാതകത്തിന്റെ കാലമാണ് ഇതെന്നും പുതിയ കണ്ടുപിടുത്തം എമിറേറ്റിന്റെ ഊർജ്ജ മേഖലയ്ക്ക് പുതിയ ഉണർവ്വാണെന്നും ഷാർജ ഉപഭരണാധികാരിയും ഓയിൽ കൗണ്‍സിൽ അധ്യക്ഷനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽഖാസ്മി പറഞ്ഞു. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനും സുസ്തിര വികസനത്തിനും കണ്ടെത്തൽ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

എണ്ണയുല്പാദനത്തിൽ ലോകത്ത് ഏഴാം സ്ഥാനമാണ് യുഎഇ-ക്ക് ഉള്ളത്. പ്രതിവർഷം 97.8 ബില്യൻ ബാരൽ എണ്ണയാണ് യുഎഇ ഉല്പാദിപ്പിക്കുന്നത്. ഇതിൽ ഒന്നാം സ്ഥാനം രാജ്യ തലസ്ഥാനമായ അബുദബിക്കാണ്. 4 ബില്യൻ ബാരൽ ദുബായും 1.5 ബില്യൻ ബാരൽ ഷാർജയും ഉല്പാദിപ്പിക്കുന്നു. പുതിയ കണ്ടെത്തലോടെ ഷാർജയുടെ സംഭവന വൻതോതിൽ വർദ്ധിക്കും. എന്നാൽ ഇത് എത്രയെന്നറിയാൻ ഗവേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണേണ്ടിവരും.

Newsdesk

Recent Posts

കാലഹരണപ്പെട്ട IRP കാർഡുമായി യാത്ര ചെയ്യുന്നവർക്കായി താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തി

2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…

2 hours ago

20th Garshom International Awards Announced

Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…

3 hours ago

DART ക്രിസ്മസ് സീസൺ ലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യം മുതൽ സർവീസ് ആരംഭിക്കും

ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…

4 hours ago

2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…

4 hours ago

അടിയന്തര സാഹചര്യങ്ങൾക്കായി പണം കൈവശം സൂക്ഷിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം

കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…

7 hours ago

മൈൻഡിന് പുതിയ നേതൃത്വം

ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട്  സിജു ജോസ് തുടരും.…

13 hours ago