മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന പ്രവാസികളുടെ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനത്തിൽ താഴെയായി. അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം, 2020 ജൂലൈ 27 ലെ കണക്കനുസരിച്ച്, ഒമാനിലെ പ്രവാസികൾ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 39.9 ശതമാനം മാത്രമാണ്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രവാസി സംഖ്യ 2017 ഏപ്രിലിൽ ആയിരുന്നു, ജനസംഖ്യയുടെ 46 ശതമാനമായിരുന്ന് അന്ന് രേഖപ്പെടുത്തിയത്.
എൻസിഎസ്‌ഐയിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസത്തിൽ മാത്രം 45,000 ൽ അധികം പ്രവാസികൾ ഒമാൻ വിട്ടുപോയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ അനുസരിച്ച്, ജൂൺ അവസാനത്തോടെ രാജ്യത്തെ മൊത്തം ജനസംഖ്യ 4,578,016 ആയിരുന്നു, ജൂലൈ 27 ന് ഇത് 4,536,938 ആയി കുറഞ്ഞു.
ഈ കാലയളവിൽ പ്രവാസികളുടെ എണ്ണം 1,858,516 ൽ നിന്ന് 1,811,619 ആയി കുറഞ്ഞു, അതായത് 46,897 പേരുടെ കുറവ്. മെയ് അവസാനത്തോടെ രാജ്യത്തെ പ്രവാസി ജനസംഖ്യ 1,895,986 ആയിരുന്നത് 37,470 പേർ കുറഞ്ഞ് ജൂൺ അവസാനത്തോടെ 1,858,516 ലെത്തുകയായിരുന്നു.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…