Gulf

സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സൗദി വനിതകളുടെ പങ്കാളിത്തം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍

റിയാദ്: സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സൗദി വനിതകളുടെ പങ്കാളിത്തം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ 35.6 ശതമാനത്തില്‍ എത്തിയതായി തൊഴില്‍ മേഖലയുടെ മാനവവിഭവശേഷി, സാമൂഹിക വികസന വകുപ്പ് ഡെപ്യൂട്ടി മന്ത്രി അബ്ദുല്ല അബുതുനൈന്‍ പറഞ്ഞു. സൗദി പൗരന്മാരുടെ മൊത്തത്തിലുള്ള സാമ്പത്തിക പങ്കാളിത്ത നിരക്ക് 51.5 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എട്ട് സുപ്രധാന മേഖലകളും, 25 വികസന സംരംഭങ്ങളും ഉള്‍പ്പെടുന്ന തന്ത്രപരമായ പരിഷ്‌കാരങ്ങള്‍ക്കാണ് സൗദി തൊഴില്‍ വിപണി നിലവില്‍ സാക്ഷ്യം വഹിക്കുന്നതെന്ന് തൊഴില്‍ വിപണി ഗവേഷണം, പഠനങ്ങള്‍, സൂചികകള്‍ എന്നിവയ്ക്കായുള്ള ആദ്യ ശാസ്ത്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത് അബുതുനൈന്‍ പറഞ്ഞു. തൊഴില്‍ നൈപുണ്യങ്ങള്‍ക്കായുള്ള തൊഴില്‍ വിപണിയുടെ ആവശ്യകതകളോട് വേഗത്തില്‍ പ്രതികരിക്കുന്നതിനും പാഠ്യപദ്ധതിയുടെ അനുയോജ്യത ഉറപ്പുവരുത്തുന്നതിനും വ്യക്തിഗത കഴിവുകള്‍ ഉള്‍പ്പെടെയുള്ളവ തിരിച്ചറിയുന്നതിനും സഹായിക്കുന്ന പങ്കാളിത്ത സംവിധാനവും പഠന-പരിശീലന സ്ഥാപനങ്ങളും തമ്മില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sub Editor

Recent Posts

ഓണസദ്യക്ക് തനി ‘ഹോംമേഡ് ഫീൽ’; ഡെയിലി ഡിലൈറ്റ് സദ്യ റെഡി.!

ഇക്കുറി ഓണത്തിന് സദ്യ കെങ്കേമം ആക്കണ്ടേ.? എന്നാൽ അതിന് ഇനി കറിക്ക് അറിഞ്ഞും അടുക്കളയിൽ വിയർത്തും സമയം കളയണ്ട.. നിങ്ങളുടെ…

4 hours ago

അനധികൃത IPTV സേവനങ്ങൾക്കെതിരെ നടപടിയുമായി Sky; അയർലണ്ടിൽ 10 പേർക്ക് നോട്ടീസ്

അനധികൃത ഐപിടിവി (IPTV) സബ്‌സ്‌ക്രിപ്ഷനുകളും 'ഡോഡ്ജി ബോക്‌സുകളും' (Dodgy Boxes) വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ സ്കൈ (Sky).…

4 hours ago

ഗാൽവേ ഹെഡ്ഫോർഡ്‌ മലയാളി ജയ്ജു  ജേക്കബ് അന്തരിച്ചു.

അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ്‌ താമസിച്ചിരുന്ന മലയാളി  ജയ്ജു  ജേക്കബ് (38) നിര്യാതനായി ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ്…

19 hours ago

വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അനധികൃത യൂറോ–INR എക്സ്ചേഞ്ച്; തട്ടിപ്പിനിരയായി നിരവധി മലയാളികൾ

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ്…

1 day ago

മലയാളികൾ ഉൾപ്പെടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അനധികൃത യൂറോ-INR എക്സ്ചേഞ്ചുകൾ സജീവം: കൂടുതൽ നിരീക്ഷണതിന് സാധ്യത

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലണ്ട് സർക്കാർ 30-പോയിന്റ്…

1 day ago

ജിസ് ജോയിയുടെ “കോട്ടയം ബൽറ്റ്” ടൈറ്റിൽ പ്രകാശനം നടന്നു

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച…

1 day ago