അബുദാബി: അബുദാബി ടോൾ ഗേറ്റുകളിലൂടെ വാഹനമോടിക്കുന്നവർക്ക് 2020 ജനുവരി 2 മുതൽ നിരക്ക് ഈടാക്കുമെന്ന് മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും (ഡിഎംടി) ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററും (ഐടിസി) അറിയിച്ചു. ഗതാഗത പരിഷ്കരണത്തിൻ്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.
അധികൃതരുടെ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് വെള്ളിയാഴ്ചയും പൊതു അവധി ദിനങ്ങളിലും സൗജന്യമായി ടോൾ ഗേറ്റുകളിലൂടെ കടന്നുപോകാൻ കഴിയും. അതേസമയം രാവിലെ 4 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ രാത്രി 7 വരെയും ശനിയാഴ്ച മുതൽ വ്യാഴം വരെ നിരക്ക് ഈടാക്കും. ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അൽ മക്ത ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ് എന്നിവടങ്ങളിലാണ് മന്ത്രാലയം ടോൾ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
പ്രതിദിന ചാർജുകളുടെ പരിധി മാറ്റമില്ലാതെ ഒരു വാഹനത്തിന് 16 ദിർഹവും പ്രതിമാസം പരമാവധി 200 ദിർഹവുമാണ്.എല്ലാ സ്വകാര്യ വാഹനങ്ങൾക്കും ടോൾ നിർബന്ധമാണെന്നും നഗരത്തിലെ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വെബ്സൈറ്റിലോ ആപ്പിലോ 100 ദിർഹം നൽകി രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ അറിയിച്ചു. 100ൽ 50ത് ദിർഹം ടോളിനായി ഉപയോഗിക്കാവുന്നതാണ്. ടോൾ നൽകാത്തവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും അധികൃതർ പറഞ്ഞു.
അതേസമയം . ഇരുചക്ര വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles), ആംബുലൻസുകൾ, അഗ്നി ശമന സേനയുടെയും സായുധ സനേയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും വാഹനങ്ങൾ , ടാക്സികൾ, സ്കൂൾ ബസുകൾ എന്നീ വാഹനങ്ങൾക്ക് ടോൾ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…