gnn24x7

ഇനി അബുദാബി റോഡുകളിലൂടെ വാഹനം ഓടിക്കണമെങ്കിൽ ടോൾ നിർബന്ധം

0
209
gnn24x7

അബുദാബി: അബുദാബി ടോൾ ഗേറ്റുകളിലൂടെ വാഹനമോടിക്കുന്നവർക്ക് 2020 ജനുവരി 2 മുതൽ നിരക്ക് ഈടാക്കുമെന്ന് മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും (ഡിഎംടി) ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററും (ഐടിസി) അറിയിച്ചു. ​ഗതാ​ഗത പരിഷ്കരണത്തിൻ്റെ ഭാ​ഗമായിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.

അധികൃതരുടെ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് വെള്ളിയാഴ്ചയും പൊതു അവധി ദിനങ്ങളിലും സൗജന്യമായി ടോൾ ഗേറ്റുകളിലൂടെ കടന്നുപോകാൻ കഴിയും. അതേസമയം രാവിലെ 4 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ രാത്രി 7 വരെയും ശനിയാഴ്ച മുതൽ വ്യാഴം വരെ നിരക്ക് ഈടാക്കും. ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അൽ മക്ത ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ് എന്നിവടങ്ങളിലാണ് മന്ത്രാലയം ടോൾ ​ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

പ്രതിദിന ചാർജുകളുടെ പരിധി മാറ്റമില്ലാതെ ഒരു വാഹനത്തിന് 16 ദിർഹവും പ്രതിമാസം പരമാവധി 200 ദിർഹവുമാണ്.എല്ലാ സ്വകാര്യ വാഹനങ്ങൾക്കും ടോൾ നി‌ർബന്ധമാണെന്നും ന​ഗരത്തിലെ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വെബ്സൈറ്റിലോ ആപ്പിലോ 100 ദിർഹം നൽകി രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ അറിയിച്ചു. 100ൽ 50ത് ദിർഹം ടോളിനായി ഉപയോ​ഗിക്കാവുന്നതാണ്. ടോൾ നൽകാത്തവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും അധികൃതർ പറഞ്ഞു.

അതേസമയം . ഇരുചക്ര വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles), ആംബുലൻസുകൾ, അ​ഗ്നി ശമന സേനയുടെയും സായുധ സനേയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും വാഹനങ്ങൾ , ടാക്സികൾ, സ്കൂൾ ബസുകൾ എന്നീ വാഹനങ്ങൾക്ക് ടോൾ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here