അജ്മാൻ: യു.എ.ഇ-ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ സജീവമായി പ്രവർത്തിയ്ക്കുന്ന തുംബെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ‘തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അജ്‌മാൻ’ ഒന്നാം വാർഷികം ആഘോഷിച്ചു.
തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ, ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ചാൻസലർ പ്രൊഫസർ ഹൊസാം ഹംദി, തുംബെ ഗ്രൂപ്പ് ആരോഗ്യ സംരക്ഷണ വിഭാഗം വൈസ് പ്രസിഡന്റ് അക്ബർ മൊയ്ദീൻ തുംബെ, മൻവീർ സിംഗ് വാലിയ (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ), ഡോ.ഫോസി ഡാകില (മെഡിക്കൽ ഡയറക്ടർ), നാൻസി മെൻഡോങ്ക (ചീഫ് നഴ്സിംഗ് ഓഫീസർ) എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പെങ്കെടുത്തു.
2019 ഡിസംബർ 9 – ന് അജ്‌മാൻ കിരീടാവകാശി ഷെയ്ഖ് അമർ ബിൻ ഹുമൈദ് അൽ നുയിമി ഉദ്ഘാടനം ചെയ്തു അജ്‌മാനിൽ പ്രവർത്തനം ആരംഭിച്ച തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി അക്കാദമിക് ഹെൽത്ത് ഡിവിഷന്റെ ഭാഗമായി പ്രവർത്തിയ്ക്കുന്നു. ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ക്ളീനിക്കൽ പരിശീലനം നൽകുന്ന സ്ഥാപനമാണിത്.
തുംബെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അക്കാദമിക് ആശുപത്രികൾ, ഫാമിലി ക്ലിനിക്കുകൾ, ഡേ കെയർ ആശുപത്രികൾ തുടങ്ങിയ സ്വകാര്യ അക്കാദമിക് ആശുപത്രികളുടെ വലിയ ശൃംഖലയാണ് യു.എ.ഇ-ൽ പ്രവർത്തിയ്ക്കുന്നത്.
തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അജ്‌മാന്റെ ഒന്നാം വാർഷികം തുംബെ ഗ്രൂപ്പിന് അഭിമാനകരമായ നാഴികക്കല്ലാണെന്ന് ഡോ. തുംബെ മൊയ്ദീൻ പറഞ്ഞു. അജ്‌മാൻ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് മതിയായ പരിശീലന സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു
‘തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അജ്മാൻ’ ആരംഭിച്ചത്. ഇന്ന് യു.എ.ഇ – യിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായും, ഈ മേഖലയിലെ പ്രശസ്തമായ ഒരു മെഡിക്കൽ ടൂറിസം കേന്ദ്രമായും ഇത് നിലകൊള്ളുന്നു.
“മൂന്ന് ആശുപത്രികളും ഒരു യൂണിവേഴ്സിറ്റിയും അടങ്ങുന്ന അജ്‌മാനിലെ ‘തുംബെ മെഡിസിറ്റി’ ആരോഗ്യ സംരക്ഷണം, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ മികവ് പുലർത്തുന്ന സ്ഥാപനമായി വളർന്നു”
ഒരു വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള രോഗികളെ ആകർഷിക്കുന്ന രാജ്യത്തെ ഒരു പ്രധാന ആശുപത്രിയായി തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വളർന്നുവെന്ന് തുംബെ ഗ്രൂപ്പ് ആരോഗ്യ സംരക്ഷണ വിഭാഗം വൈസ് പ്രസിഡന്റ് അക്ബർ മൊയ്ദീൻ തുംബെ അഭിപ്രായപ്പെട്ടു. ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ബിരുദധാരികൾക്ക് ക്ലിനിക്കൽ പരിശീലനത്തിന് അവസരം നൽകുന്ന “തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ”- തുംബെ ഗ്രൂപ്പിന്റെ ആരോഗ്യ സംരക്ഷണ വിഭാഗത്തിന് കീഴിലുള്ള ഏറ്റവും വലിയ ആശുപത്രിയാണ്.
തംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 100 കിടക്കകളുള്ള ലോംഗ് ടേം കെയർ ആന്റ് റിഹാബിലിറ്റേഷൻ യൂണിറ്റ്, 10 ആധുനിക ശസ്ത്രക്രിയാ സ്യൂട്ടുകൾ, സെന്റർ ഫോർ ഇമേജിംഗ്, കാത്ത് ലാബ്, ഐസിയു/സി സി യു /എൻ ഐ സി യു /പി ഐ സി യു, 10 ബെഡ് ഡയാലിസിസ് യൂണിറ്റ്, 10 ലേബർ ആൻഡ് ഡെലിവറി റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ ക്രമീകരിച്ചിരിയ്ക്കുന്നു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…