Gulf

യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി ചേർന്നില്ലെങ്കിൽ ജൂൺ 30 മുതൽ 400 ദിർഹം പിഴ

തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാത്തവർക്ക് ജൂൺ 30 മുതൽ പിഴ ചുമത്തും. സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഇൻഷുറൻസ് ബാധകമാണ്. പദ്ധതിയിൽ അംഗമാകാത്തവർക്ക് 400 ദിർഹമാണ് പിഴയെന്ന് മാനവവിഭവ – സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. www.iloe.ae വഴി പദ്ധതിയിൽ ചേരാം. ഇതിൽ ഇൻഷുറൻസ് റജിസ്ട്രേഷന് പ്രത്യേക പേജുണ്ട്. ഏതു വിഭാഗത്തിൽപ്പെടുന്ന തൊഴിലാളിയാണെന്ന് തിരഞ്ഞെടുത്ത ശേഷം എമിറേറ്റ്സ് ഐഡി വിവരങ്ങൾ നൽകണം.

ഫ്രീ സോണുകളിലുള്ളവർ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (എംഒഎച്ച്ആർഇ പുറത്തുള്ളവർ എന്ന ഒപ്ഷനിൽ നൽകണം. അതിനു ശേഷം എമിറേറ്റ്സ് ഐഡിയും ഫോൺ നമ്പറും നൽകണം. ഫോൺ നമ്പർ നൽകുന്നതോടെ റജിസ്ട്രേഷൻ വിവരങ്ങൾ സന്ദേശമായി ലഭിക്കും. പ്രതിമാസം, വാർഷികം, അർധ വാർഷികം, 3 മാസം എന്നിങ്ങനെ പ്രീമിയം അടയ്ക്കാനുള്ള തവണ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. രണ്ടു വർഷത്തേക്ക് ഒരുമിച്ച് അടയ്ക്കാനും അവസരമുണ്ട്. അപേക്ഷകന്റെ ഇ- മെയിൽ വിലാസം നൽകി പണമടയ്ക്കുന്നതോടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി പോളിസി സർട്ടിഫിക്കറ്റ് അയച്ചുതരും. താൽക്കാലിക കരാറിൽ ജോലിയിൽ പ്രവേശിച്ചവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ഇൻഷുറൻസ് തുകയ്ക്കു വേണ്ടി തിരിമറി നടത്തിയാൽ കർശന നടപടിയുണ്ടാകും.

തൊഴിൽരഹിത ഇൻഷുറൻസ് നടപടികളും വിതരണവും സുതാര്യവും നിയമാനുസൃതവുമായിരിക്കണം.വ്യവസ്ഥകളോടെ ഇൻഷുറൻസ് തുക വിതരണം ചെയ്യും. തുടർച്ചയായ 3 മാസം തൊഴിലാളി പദ്ധതിയുടെ ഭാഗമായിരിക്കണം. ജോലി രാജിവച്ചവർക്ക് തുക ലഭിക്കില്ല. തൊഴിൽ ഉപേക്ഷിച്ചതല്ലെന്ന് തെളിയിക്കുന്ന രേഖ തൊഴിലാളി സമർപ്പിക്കണം. 90 ദിവസം അടവ് തെറ്റിച്ചാൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് റദ്ദാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നഷ്ടപ്പെട്ടാൽ വേതനത്തിന്റെ 60 ശതമാനം മൂന്ന് മാസം വരെ നഷ്ടപരിഹാരമായി ലഭിക്കും.

16,000 ദിർഹമോ അതിൽ കുറവോ മാസ വേതനമുള്ളവർക്ക് 10,000 ദിർഹമാണ് ഇൻഷുറൻസ് ഇനത്തിൽ ലഭിക്കുന്ന പരമാവധി തുക. പ്രതിവർഷം 60 ദിർഹം ഇതിനായി അടയ്ക്കണം. 5 ശതമാനം വാറ്റും നൽകണം. മൊത്തം തുക 63 ദിർഹം. രണ്ടു വർഷത്തേക്കെങ്കിൽ നികുതി അടക്കം 126 ദിർഹം. 16,000 ദിർഹത്തിനു മുകളിൽ വേതനമുള്ള ഒരാൾക്ക് 20,000 ദിർഹം വരെ ലഭിക്കും. പ്രതിവർഷം 120 ദിർഹമാണ് പ്രീമിയം തുക. നികുതി ബാധകം. രാജ്യം വിടുകയോ പുതിയ ജോലിയിൽ കയറുകയോ ചെയ്താൽ നഷ്ടപരിഹാരം നഷ്ടമാകും. സംരംഭകനായ തൊഴിലുടമ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക ജീവനക്കാർ, 18 വയസ്സ് തികയാത്തവർ, പെൻഷൻ സ്വീകരിക്കുന്ന വ്യക്തി, പുതിയ ജോലിയിൽ പരിശീലന കാലഘട്ടത്തിലുള്ളവർ എന്നിവർ ഇൻഷുറൻസ് എടുക്കേണ്ടതില്ല.

തൊഴിൽ രഹിതനാകുന്ന സാഹചര്യമുണ്ടായാൾ പരിമിതമായ കാലത്തേക്ക് ആശ്വാസമാകുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി. ഇതിൽ ഭാഗമാകുന്ന ദിവസം മുതൽ ഒരു വർഷം കഴിഞ്ഞാണ് ആദ്യ ഗഡു വിതരണം ചെയ്യുക. പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച പാടില്ല. നിശ്ചിത അടവ് തീയതി കഴിഞ്ഞ് 90 ദിവസം പിന്നിട്ടാൽ അംഗത്തിനെതിരെ നടപടിയുണ്ടാകും. ഇൻഷുറൻസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ അടച്ച തുക തിരികെ ലഭിക്കില്ല. തൊഴിൽ ബന്ധം അവസാനിച്ചാൽ 30 ദിവസത്തിനകം ഇൻഷുറൻസിന് അപേക്ഷിക്കണം.വ്യവസ്ഥകൾ പാലിച്ചുള്ള അപേക്ഷകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഇൻഷുറൻസ് തുക ലഭിക്കും.

കമ്പനി വ്യാജമാണെന്ന് വ്യക്തമാകുകയോ രേഖകളിൽ തിരിമറി നടത്തുകയോ ചെയ്താൽ തുക ലഭിക്കില്ല. സുരക്ഷിതമല്ലാത്ത രീതി (പണിമുടക്ക്, പ്രതിഷേധം) കാരണം ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഇൻഷുറൻസ് തുകയ്ക്ക് അവകാശമുണ്ടാകില്ല. അപേക്ഷകർ നിയമപരമായി രാജ്യത്ത് തങ്ങുന്നവരാകണം. രാജ്യം ഏതെങ്കിലും അടിയന്തര സാഹചര്യം പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായാലും ഇൻഷുറൻസ് തുക ലഭിക്കില്ല. നിയമവിരുദ്ധ നീക്കങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് അസാധുവാകും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Newsdesk

Share
Published by
Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

15 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

15 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

19 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

22 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

22 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago