ദോഹ: വന്ദേഭാരത് മിഷന്‍ ഖത്തറിന്റെ രണ്ടാം ഘട്ട തുടര്‍ സര്‍വീസുകളുടെ ഭാഗമായി ഇന്ന് 2 വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തും. ദോഹ-കോഴിക്കോട് ഐഎക്‌സ് 1374 എയര്‍ ഇന്ത്യ വിമാനം പ്രാദേശിക സമയം 1.05 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 7.50 ന് കോഴിക്കോട്ടെത്തും. രാവിലെ 11 ന് പുറപ്പെടുന്ന ദോഹ-മുംബൈ വിമാനം ഇന്ത്യന്‍ സമയം 5.10 ന് മുംബൈയിലെത്തും.
അതേസമയം, ഇന്നലെ ഉച്ചയ്ക്ക് 2.45 ന് പോകേണ്ടിയിരുന്ന ദോഹ-കണ്ണൂര്‍ വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. 2.45 ന് പുറപ്പെടേണ്ട വിമാനം രാത്രി വൈകി 10.20 ഓടെയാണ് കണ്ണൂരിലേക്ക് പോയത്. 6 കുട്ടികള്‍ ഉള്‍പ്പെടെ 178 യാത്രക്കാരും രാവിലെ 11 മണിയോടെ തന്നെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയിരുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ഇന്ത്യയില്‍ നിന്ന് പുറപ്പെടാത്തതിനാല്‍ വൈകിട്ട് 5.40 ലേക്ക് സമയം മാറ്റിയെങ്കിലും വീണ്ടും രാത്രി 10.20 ലേക്ക് നീട്ടുകയായിരുന്നു.
യാത്രക്കാരില്‍ ചിലര്‍ വീടുകളിലേക്ക് മടങ്ങി തിരികെ 7 മണിയോടെയാണ് വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ താമസിക്കുന്ന സ്ഥലം ഒഴിഞ്ഞ് കൊടുത്ത് നാട്ടിലേക്ക് മടങ്ങാന്‍ എത്തിയവര്‍ക്ക് രാവിലെ 11 മുതല്‍ രാത്രി വരെ വിമാനത്താവളത്തില്‍ തന്നെ കഴിയേണ്ടി വന്നു. ഇന്നലെ രാവിലെ കൊച്ചിയിലേക്ക് 8 കുട്ടികളും 175 മുതിര്‍ന്നവരും ലക്‌നൗവിലേക്ക് 3 കുട്ടികള്‍ ഉള്‍പ്പെടെ 183 യാത്രക്കാരുമാണ് പോയത്.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…