അബുദാബി: യു.എന്‍ സുരക്ഷാ സമിതിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് യു.എ.ഇയും. 2022-2023 വര്‍ഷത്തേക്ക് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് അംഗത്വം നേടാനാണ് യു.എ.ഇ ഉദ്ദേശിക്കുന്നത്.
യു.എ.ഇ വിദേശ കാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സൈദ് ആണ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്.
സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കല്‍, നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ രണ്ടു വര്‍ഷത്തെ അംഗത്വം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യു.എ.ഇ വിദേശ കാര്യ മന്ത്രി പറഞ്ഞു. മുമ്പ് 1986-87 വര്‍ഷങ്ങളില്‍ യു.എ.ഇ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായിട്ടുണ്ട്.
2021 ജൂണിലാണ് അംഗത്വത്തിനായുള്ള വോട്ടെടുപ്പ് നടത്തുക. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാലാണ് അംഗത്വം ലഭിക്കുക.
ഉപരോധം ഏര്‍പ്പെടുത്തല്‍, സൈനിക നീക്കങ്ങള്‍ക്ക് അനുമതി നല്‍കല്‍ എന്നിവയ്ക്ക് അധികാരമുള്ള ഏക യു.എന്‍ ബോഡിയാണ് സെക്യൂരിറ്റി കൗണ്‍സില്‍. ബ്രിട്ടന്‍, യു.എസ്, ഫ്രാന്‍സ്, ചൈന, റഷ്യ എന്നീ അഞ്ച് സ്ഥിരാംഗങ്ങളാണ് സെക്യൂരിറ്റി കൗണ്‍സിലിലുള്ളത്. ഒപ്പം 15 താല്‍ക്കാലിക അംഗങ്ങളുമുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…