Categories: Gulf

യുഎഇയിൽ 24 മണിക്കൂറിനിടെ ആറ് കോവിഡ് 19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു

ദുബായ്: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് കോവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 52 ആയി ഉയർന്നു.

യുഎഇയിൽ രോഗബാധിതരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടാകുന്നത്.

കഴിഞ്ഞ  24 മണിക്കൂറിനിടെ 483പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 8238 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 31807 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

യുഎഇയിൽ മൂന്നിടങ്ങളിൽ കൂടി ഫീൽഡ് ആശുപത്രികള്‍ സജ്ജീകരിച്ചെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റി, അബുദാബി എക്സിബിഷൻ സെന്റർ,  ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ് എന്നിവിടങ്ങളിലായാണ് ഫീല്‍ഡ് ആശുപത്രികൾ സജ്ജീകരിച്ചിരിക്കുന്നത്.

അതേസമയം കര്‍ശന നിയന്ത്രണങ്ങളിലുള്ള യുഎഇയിൽ ആദ്യ ഘട്ട ലോക്ക് ഡൗൺ ഇളവുകൾ അനുവദിക്കുന്നതിന്‍റെ  ഭാഗമായി ഷോപ്പിംഗ് മാളുകൾ തുറക്കുന്നതിന് മാർഗ നിർദേശങ്ങള്‍ ആയതായും റിപ്പോർട്ടുകളുണ്ട്.   

Newsdesk

Recent Posts

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

13 mins ago

സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ നിന്നും പലായനം ചെയ്യുന്നു; സ്വകാര്യ ജെറ്റുകളുടെ വില കുതിച്ചുയർന്നു

ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…

29 mins ago

“മറവിയുടെ ഇക്കാലത്ത്, ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓർമ്മയെ തിരിച്ചുപിടിക്കുക”- പ്രശസ്ത കവി പി. എൻ. ഗോപീകൃഷ്ണൻ

ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, " ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന…

35 mins ago

കിൽകാർബെറി ഗ്രേഞ്ച് മലയാളി അസ്സോസിയേഷന് (KIGMA) പുതിയ ഭാരവാഹികൾ

ഡബ്ലിൻ, അയർലണ്ട്; കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷൻ (KIGMA) 2026 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു.…

1 hour ago

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

20 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 day ago