GOETTINGEN, GERMANY - SEPTEMBER 19: Posed scene: group of students playing with their smartphones at the Georg-Christoph-Lichtenberg-Gesamtschule IGS Goettingen on September 19, 2014, in Goettingen, Germany. The Georg-Christoph-Lichtenberg-Gesamtschule is a comprehensive school. Photo by Thomas Trutschel/Photothek via Getty Images)***Local Caption***
അബുദാബി: അവധിക്കാലം കളിച്ചു നടന്നു കളയേണ്ട, തൊഴില് പഠിക്കാം, പണവും നേടാം. പതിനഞ്ച് വയസ്സ് തികഞ്ഞ വിദ്യാര്ത്ഥികള്ക്ക് ജോലി ചെയ്യാനുള്ള അനുമതി നല്കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. കര്ശന നിബന്ധനകളോടെയാണ് കുട്ടികള്ക്ക് ജോലി ചെയ്യാനുള്ള അനുമതി സര്ക്കാര് നല്കിയത്.
തൊഴില് പരിചയം നേടുന്നതിനൊപ്പം തന്നെ പ്രവൃത്തിപരിചയ സര്ട്ടിഫിക്കറ്റും ലഭിക്കും. മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം മൂന്നു മാസത്തെ തൊഴില് കരാറില് വിദ്യാര്ത്ഥികള് ഏര്പ്പെടേണ്ടത്. തൊഴിലിന്റെ സ്വഭാവം എന്താണെന്ന് കരാറില് വ്യക്തമാക്കണം. അതോടൊപ്പം വേതനം, വാരാന്ത്യ അവധി, പ്രതിദിന ജോലി സമയം എന്നിവയും കരാറില് ഉള്പ്പെടുത്തണം. കര്ശന വ്യവസ്ഥകള് വെച്ച് തൊഴില് ചെയ്യിക്കാന് പാടില്ല.
ഫാക്ടറികളില് രാത്രി സമയം ജോലി ചെയ്യിക്കരുത്. രാത്രി എട്ടു മുതല് രാവിലെ ആറ് വരെ കുട്ടികള്ക്ക് തൊഴില് പരിശീലനത്തിന് അനുവാദമില്ല. ആറ് മണിക്കൂറാണ് പരമാവധി തൊഴില് സമയം. വിശ്രമം നല്കാതെ തുടര്ച്ചയായി നാല് മണിക്കൂര് ജോലി ചെയ്യിക്കരുത്. പരിശീലന സമയം തൊഴില് സമയമായി കണക്കാക്കി വേതനം നല്കണം. ജോലിയോ തൊഴില് പരിശീലനമോ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം പുറത്തിറങ്ങഉന്ന കുട്ടികള്ക്ക് തൊഴില് പരിചയ, പരിശീലന സര്ട്ടിഫിക്കറ്റ് സ്ഥാപനം നല്കണം. എന്നാല് തൊഴില് കരാറിലുള്ള അവധിയല്ലാതെ മറ്റ് അവധി ദിവസങ്ങള് ഈ കാലയളവില് ഉണ്ടാകില്ല.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…