Categories: GulfTop Stories

‘നമ്മള്‍ ബഹിരാകാശത്ത് പുതിയൊരധ്യായം ആരംഭിച്ചിരിക്കുന്നു; അഭിമാനത്തോടെ ആവേശത്തോടെ യുഎഇ

ദുബായ്: ചുവന്ന ഗ്രഹത്തിലേയ്ക്കുള്ള നമ്മുടെ 493 ദശലക്ഷം കിലോ മീറ്റർ യാത്ര ഇവിടെ ആരംഭിക്കുന്നു–യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രതീക്ഷ തുടിക്കുന്ന വാക്കുകൾ കേട്ട് യുഎഇ കോരിത്തരിക്കുന്നു. അറബ് ലോകത്തെ ആദ്യത്തേതും യുഎഇയുടെ അഭിമാനവുമായ ചൊവ്വാ പര്യവേഷണപേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു കുതിച്ചുയർന്ന ശേഷം ഇതേക്കുറിച്ച് ലോകത്തോട് അത്യാഹ്ളാദത്തോടെ വിളിച്ചുപറയുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്.

‘അഭിമാനവും സന്തോഷവും’– അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതികരണം ഇതാണ്.‘നമ്മള്‍ ബഹിരാകാശത്ത് പുതിയൊരധ്യായം ആരംഭിച്ചിരിക്കുന്നു. യുഎഇയുടെ യുവതയാണ് ഇൗ നേട്ടത്തിന് പിന്നിൽ. ചരിത്രനേട്ടത്തിന് യുഎഇയെ അഭിന്ദിക്കുന്നു’– ദുബായ് കിരീടാവകാശിയും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന്റെ പ്രസിഡന്റുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചു. അസാധ്യമായത് ഒന്നുമില്ല. ദൃഢമായ വിശ്വാസമുണ്ടെങ്കിൽ എന്തും നേടാനാകും.

യുഎഇ സമയം ഇന്ന് പുലർച്ചെ 1.58നായിരുന്നു പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ആകാശത്തേയ്ക്കുയർന്നത്. ചരിത്രത്തിലാദ്യമായി അറബിക് ഭാഷയിലെ കൗണ്ട് ഡൗൺ സവിശേഷതയായി. യുഎഇ ഭരണാധികാരികളും സ്വദേശികളും വിദേശികളും വിക്ഷേപണം ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കണ്ടു.

ചൊവ്വാ പര്യവേഷണ പേടകം വിജയകരമായി വിക്ഷേപിച്ചെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. നമ്മൾ ചൊവ്വയിലേയ്ക്ക് വിജയക്കുതിപ്പ് നടത്തുക തന്നെ ചെയ്യും. പേടകത്തിൽ നിന്നുള്ള ആദ്യ വിവരം പുലർച്ചെ 3.10ന് ലഭ്യമായതായി എമിറേറ്റ്സ് മാർസ് മിഷൻ പ്രൊജക്ട് മാനേജർ ഒംറാൻ ഷറഫ് വിക്ഷേപണത്തിന് ശേഷം നടത്തിയ ആദ്യവാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Newsdesk

Recent Posts

സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു

ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…

5 hours ago

യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വ്യാപകമാകുന്നു, +44 ആരംഭിക്കുന്ന അജ്ഞാത കോളുകൾക്ക് മറുപടി നൽകരുതെന്ന് മുന്നറിയിപ്പ്

യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…

5 hours ago

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…

1 day ago

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം, തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് ചരിത്ര ജയം

സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…

1 day ago

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ?

ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…

2 days ago

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്‌

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…

2 days ago