Categories: Gulf

കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ചവരുടെ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍

കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ചവരുടെ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. മാസ്ക് ധരിക്കാതിരിക്കുക, കര്‍ഫ്യൂ നിയമങ്ങള്‍ ലംഘിക്കുക, പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയോ അല്ലെങ്കില്‍ അത്തരം പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യുക തുടങ്ങിയ കുറ്റങ്ങൾ ചെയ്തവരുടെ ചിത്രം സഹിതമാണ് പുറത്തുവിട്ടത്.

2000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിച്ചവരുടെ വിവരങ്ങളാണ് ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് അധികൃതര്‍ പുറത്തുവിട്ടത്. ആരോഗ്യ സുരക്ഷാ നടപടികള്‍ ലംഘിക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമലംഘകരുടെ വിവരങ്ങളടക്കം പുറത്തുവിടുന്നത്.

സ്വകാര്യ വാഹനങ്ങളില്‍ മാസ്ക് ധരിക്കാതെയും വൈറസ് ബാധ തടയുന്നതിന് അതത് എമിറേറ്റുകള്‍ നിര്‍ദേശിച്ച നടപടികള്‍ പാലിക്കാതെയും യാത്ര ചെയ്ത മൂന്ന് പ്രവാസികളുടെ വിവരങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.കര്‍ഫ്യൂ നിലവിലുണ്ടായിരുന്ന സമയത്ത് അത് ലംഘിച്ച് പുറത്തിറങ്ങിയ ഒരു സ്വദേശിക്കും രണ്ട് പ്രവാസികള്‍ക്കും 3000 ദിര്‍ഹം വീതം പിഴ ശിക്ഷ ലഭിച്ചു.

പൊതുചടങ്ങുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ലംഘിച്ചതിന് ഒരു അറബ് പൗരന് 10,000 ദിര്‍ഹവും ഒരു പ്രവാസി ഉള്‍പ്പെടെ നാല് പേര്‍ക്ക് 5000 ദിര്‍ഹം വീതവും പിഴ ലഭിച്ചു. കോവിഡ് മുന്‍കരുതലുകള്‍ പാലിക്കാത്തതിന് ഒരു സ്വദേശിക്കും മറ്റൊരു പ്രവാസിക്കും 2000 ദിര്‍ഹം വീതം പിഴ ശിക്ഷയും ലഭിച്ചതായി യുഎഇ പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Newsdesk

Recent Posts

ഗാർഹിക വൈദ്യുതി നിരക്കുകൾ പ്രതിമാസം 1.75 യൂറോ വരെ വർധിക്കും

ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…

42 mins ago

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

6 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

6 hours ago

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

12 hours ago

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

1 day ago

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിത്രീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…

1 day ago