ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് ഒരിടത്തും നികുതി നൽകാത്ത പ്രവാസികളിൽനിന്ന് വരുമാന നികുതി ഈടാക്കാൻ ബജറ്റ് നിർദേശം.
നികുതി നിലവിലില്ലാത്ത യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയാണ് ഈ നടപടി. വിദേശ രാജ്യങ്ങളിൽ സ്ഥിര താമസക്കാരല്ലാത്ത ഇന്ത്യൻ പൗരന്മാർ ലോകത്ത് എവിടെനിന്ന് ലഭിക്കുന്ന വരുമാനത്തിനും ഇന്ത്യയിൽ നികുതി നൽകണമെന്നാണ് നിർദേശം. നോൺ റെസിഡൻറ് ഇന്ത്യൻസ് (എൻ.ആർ.ഐ) ആയി കണക്കാക്കണമെങ്കിൽ ഇനി മുതൽ 240 ദിവസം ഇന്ത്യക്ക് പുറത്തു കഴിയണമെന്ന നിബന്ധനയും ഏർപ്പെടുത്തുന്നുണ്ട്.
പേഴ്സൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ) വിഭാഗത്തിൽ പെടുന്നവർ 120 ദിവസം ഇന്ത്യയിൽ താമസിച്ചാൽ എൻ.ആർ.ഐ ആയി മാറുന്ന തരത്തിൽ താമസ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ഇത് 182 ദിവസമായിരുന്നു. വർഷത്തിൽ നിശ്ചിത ദിവസം എന്ന കണക്കിൽ പല രാജ്യങ്ങളിലായി മാറിമാറി കഴിയുന്ന ഇന്ത്യക്കാർ ഉണ്ടെന്നും ഇവരെക്കൂടി ആദായ നികുതിയുടെ പരിധിയിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും കേന്ദ്ര റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാെണ്ഡ പറഞ്ഞു.
ഇതിനായി ആദായ നികുതി നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്യും. നിലവിൽ എൻ.ആർ.ഐ പദവിയുള്ളവരിൽ പലരും ആറു മാസത്തോളം ഇന്ത്യയിൽനിന്ന് ബിസിനസ് ചെയ്ത് വരുമാനമുണ്ടാക്കുമെങ്കിലും ഒരിടത്തും നികുതി നൽകാൻ ബാധ്യസ്ഥരായിരുന്നില്ല. ഇൗ അവസ്ഥക്കാണ് മാറ്റം വരുത്തുന്നതെന്ന് പാണ്ഡെ പറഞ്ഞു.
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…
Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…
ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…