gnn24x7

പ്രവാസികള്‍ക്ക് ഇരുട്ടടി; പ്രവാസി ഇന്ത്യക്കാരും ഇന്ത്യയില്‍ നികുതിയടക്കാന്‍ 2020-21 കേന്ദ്ര ബജറ്റില്‍ നിര്‍ദേശം

0
242
gnn24x7

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽനിന്ന്​ ലഭിക്കുന്ന വരുമാനത്തിന്​ ഒരിടത്തും നികുതി നൽകാത്ത പ്രവാസികളിൽനിന്ന്​ വരുമാന നികുതി ഈടാക്കാൻ ബജറ്റ്​ നിർദേശം.

നികുതി നിലവിലില്ലാത്ത യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക്​ കനത്ത തിരിച്ചടിയാണ്​ ഈ നടപടി. വിദേശ രാജ്യങ്ങളിൽ സ്​ഥിര താമസക്കാരല്ലാത്ത ഇന്ത്യൻ പൗരന്മാർ ലോകത്ത്​ എവിടെനിന്ന്​ ലഭിക്കുന്ന വരുമാനത്തിനും ഇന്ത്യയിൽ നികുതി നൽകണമെന്നാണ്​ നിർദേശം. നോൺ റെസിഡൻറ് ഇന്ത്യൻസ്​ (എൻ.ആർ.ഐ) ആയി കണക്കാക്കണമെങ്കിൽ ഇനി മുതൽ 240 ദിവസം ഇന്ത്യക്ക്​ പുറത്തു കഴിയണമെന്ന നിബന്ധനയും ഏർപ്പെടുത്തുന്നുണ്ട്​.

പേഴ്​സൻസ്​ ഓഫ്​ ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ) വിഭാഗത്തിൽ പെടുന്നവർ 120 ദിവസം ഇന്ത്യയിൽ താമസിച്ചാൽ എൻ.ആർ.ഐ ആയി മാറുന്ന തരത്തിൽ താമസ വ്യവസ്​ഥകളിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​. നേരത്തേ ഇത്​ 182 ദിവസമായിരുന്നു. വർഷത്തിൽ നിശ്ചിത ദിവസം എന്ന കണക്കിൽ പല രാജ്യങ്ങളിലായി മാറിമാറി കഴിയുന്ന ഇന്ത്യക്കാർ ഉണ്ടെന്നും ഇവരെക്കൂടി ആദായ നികുതിയുടെ പരിധിയിൽ കൊണ്ടുവരുകയാണ്​ ലക്ഷ്യമെന്നും കേന്ദ്ര റവന്യൂ സെക്രട്ടറി അജയ്​ ഭൂഷൺ പാ​െണ്ഡ പറഞ്ഞു.

ഇതിനായി ആദായ നികുതി നിയമത്തിലെ ആറാം വകുപ്പ്​ ​ഭേദഗതി ചെയ്യും. നിലവിൽ എൻ.ആർ.ഐ പദവിയുള്ളവരിൽ പലരും ആറു മാസത്തോളം ഇന്ത്യയിൽനിന്ന്​ ബിസിനസ്​ ചെയ്​ത്​ വരുമാനമുണ്ടാക്കുമെങ്കിലും ഒരിടത്തും നികുതി നൽകാൻ ബാധ്യസ്​ഥരായിരുന്നില്ല. ഇൗ അവസ്​ഥക്കാണ്​ മാറ്റം വരുത്തുന്നതെന്ന്​ പാണ്ഡെ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here