ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്‍റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ എഴ് ലക്ഷത്തിലേറെ പ്രവാസികള്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്,വന്ദേ ഭാരത് മിഷന്‍റെ നാലാം ഘട്ടം ഓഗസ്റ്റ് രണ്ട് വരെ നീളുമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
ഇതുവരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 7,88,217 പ്രവാസികളെയാണ് തിരികെയെത്തിച്ചത്.
നാലാം ഘട്ടത്തില്‍ 1197 വിമാന സര്‍വീസുകളാണ് വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ളത്.
945 അന്താരാഷ്‌ട്ര സര്‍വീസുകളും 252 ഫീഡര്‍ സര്‍വീസുകളുമാണ് ഉണ്ടാവുക. എയര്‍ ഇന്ത്യയ്ക്ക് പുറമേ സ്വകാര്യ വിമാന കമ്പനികളായ ഇന്‍ഡിഗോ,സ്പൈസ് ജെറ്റ്,ഗോ എയര്‍ എന്നിവയും സര്‍വീസ് നടത്തുന്നുണ്ട്.
വന്ദേഭാരത് മിഷന്‍റെ നാലാം ഘട്ടത്തില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം പേരെ ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്ന്
വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി…
Clare Hurricanes ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ് മാമാ ങ്കം Ladies Premier League…
ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.…
ഗോകുലം മൂവീൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…
ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ് ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന…
ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ)…