gnn24x7

വന്ദേഭാരത്‌ മിഷന്‍റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ ഇന്ത്യയില്‍ മടങ്ങിയെത്തിയത് എഴ് ലക്ഷത്തിലേറെ പ്രവാസികള്‍

0
152
gnn24x7

ന്യൂഡല്‍ഹി: വന്ദേഭാരത്‌ മിഷന്‍റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ എഴ് ലക്ഷത്തിലേറെ പ്രവാസികള്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്,വന്ദേ ഭാരത്‌ മിഷന്‍റെ നാലാം ഘട്ടം ഓഗസ്റ്റ്‌ രണ്ട് വരെ നീളുമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

ഇതുവരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 7,88,217 പ്രവാസികളെയാണ് തിരികെയെത്തിച്ചത്.
നാലാം ഘട്ടത്തില്‍ 1197 വിമാന സര്‍വീസുകളാണ് വന്ദേഭാരത്‌ മിഷന്‍റെ ഭാഗമായുള്ളത്.

945 അന്താരാഷ്‌ട്ര സര്‍വീസുകളും 252 ഫീഡര്‍ സര്‍വീസുകളുമാണ് ഉണ്ടാവുക. എയര്‍ ഇന്ത്യയ്ക്ക് പുറമേ സ്വകാര്യ വിമാന കമ്പനികളായ ഇന്‍ഡിഗോ,സ്പൈസ് ജെറ്റ്,ഗോ എയര്‍ എന്നിവയും സര്‍വീസ് നടത്തുന്നുണ്ട്.

വന്ദേഭാരത്‌ മിഷന്‍റെ നാലാം ഘട്ടത്തില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം പേരെ ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്ന് 
വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here