Gulf

പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൊണ്ടുവരുന്നതിന് 90 ദിവസം കാലാവധിയുള്ള വിസകള്‍ അനുവദിച്ചു തുടങ്ങി

ദുബായ്: ദുബായിലെ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നതിന് 90 ദിവസം കാലാവധിയുള്ള വിസകള്‍ അനുവദിച്ചു തുടങ്ങി. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ വെബ്‍സൈറ്റ് വഴിയോ ആമിര്‍ സെന്ററുകള്‍ വഴിയോ ഈ വിസകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ റീഫണ്ടബിള്‍ ഡെപ്പോസിറ്റായി ആയിരം ദിര്‍ഹം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.

റീഫണ്ടബിള്‍ ഡെപ്പോസിറ്റും സേവന ഫീസും ഉള്‍പ്പെടെ ആകെ 1770 ദിര്‍ഹമാണ് വിസ എടുക്കാന്‍ ചെലവ് വരുന്നതെന്ന് അപേക്ഷകര്‍ അഭിപ്രായപ്പെട്ടു. അതേസമയം ട്രാവല്‍ ഏജന്‍സികള്‍ക്ക് ഈ വിസകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ നിലവില്‍ സാധിക്കുന്നില്ല. പകരം വ്യക്തികള്‍ക്ക് നേരിട്ട് ഓണ്‍ലൈനായോ ആമിര്‍ സെന്ററുകള്‍ വഴിയോ അപേക്ഷിക്കാന്‍ സാധിക്കും. ഇങ്ങനെ അപേക്ഷിച്ചവര്‍ക്ക് വിസ കിട്ടുന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച വിസാ നിയമ പരിഷ്‍കരണങ്ങളുടെ ഭാഗമായി 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസകള്‍ യുഎഇ നിര്‍ത്തലാക്കിയിരുന്നു. അതിന് ശേഷം 30 ദിവസവും 60 ദിവസവും കാലാവധിയുള്ള വിസകളാണ് അനുവദിക്കുന്നത്. എന്നാല്‍ പ്രവാസികള്‍ക്ക് തങ്ങളുടെ സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കുന്ന പുതിയ ചട്ടം പ്രകാരമാണ് ഇപ്പോള്‍ മൂന്ന് മാസത്തെ വിസ അനുവദിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJബി

Sub Editor

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

16 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

21 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

23 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago