പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പനി, ചുമ,ശ്വാസകോശ രോഗം എന്നീ അസുഖങ്ങള്‍ക്ക് അലോപ്പതി ചികിത്സ പിന്തുടര്‍ന്നാല്‍ മതിയെന്ന് ആയുഷ് വകുപ്പ്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരമാണ് ജൂണ്‍ ഒന്നിന് ആയുഷ് വകുപ്പ് ഉത്തരവിറക്കിയത്.
കൊവിഡ് പ്രതിരോധം തുടങ്ങിയതു മുതല്‍ ആയുര്‍വേദ ഡോക്ടര്‍മാരെ ചികിത്സയില്‍ നിന്നു മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ മഴക്കാല രോഗ ചികിത്സയില്‍ നിന്നുവരെ മാറ്റി നിര്‍ത്തുന്നതാണ് പുതിയ ഉത്തരവെന്ന് വിമര്‍ശനമുയരുന്നുണ്ട്.
ആയുര്‍വേദ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിച്ച് ചികിത്സിപ്പിക്കാമെന്നും എന്നാല്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്ന ആരോഗ്യ വകുപ്പിന്റെ തീരുമാനവും വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നുണ്ട്.
ആയുര്‍വേദ ചികിത്സയില്‍ ഉഴിച്ചിലും കിഴിയും ഉള്ളതിനാല്‍ ശരീര സ്പര്‍ശം ഒഴിവാക്കി എങ്ങനെ പരിശോധിക്കുമെന്നും വിമര്‍ശനങ്ങളുയരുന്നു.
അതേസമയം കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ആയുര്‍വേദവും മറ്റു സമാന്തര ചികിത്സാ രീതികളും ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു.
ആയുര്‍വേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപതി എന്നീ ചികിത്സാരീതികളുടെ പഠനങ്ങളും വികസനങ്ങളും ഉള്‍ക്കൊണ്ടതാണ് ഇന്ത്യന്‍ ആയുഷ് മന്ത്രാലയം.
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…