ജനീവ: 12 വയസ്സിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് WHO. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മുതിർന്നവർക്ക് ബാധിക്കുന്ന അതേ രീതിയിൽ കുട്ടികളേയും രോഗം ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അതിനാലാണ് 12 വയസ്സും അതിനുമുകളിൽ പ്രായമുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നും WHO നിർദ്ദേശിക്കുന്നത്. മാത്രമല്ല രോഗ വ്യാപനം വലിയ രീതിയിൽ ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റർ അകലം പാലിക്കാൻ കഴിയാത്ത ഇടങ്ങളിലും 12 വയസ്സിലും അതിനു മുകളിലും പ്രായമുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതുണ്ടെന്നും നിർദ്ദേശത്തിലുണ്ട്.
കോവിഡ് പകരാൻ മുതിർന്നവരിലുള്ള അതെ സാധ്യത കുട്ടികൾക്കുമുള്ളതിനാൽ ആറിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ളവർ സാഹചര്യങ്ങൾ അനുസരിച്ച് മാസ്ക് ധരിച്ചാൽ മതിയാകുമെന്നും ഈ പ്രായത്തിലുള്ള കുട്ടികൾ വയസായവരുമായി ഇടപഴകുന്നുണ്ടെങ്കിൽ മുതിർന്നവരുടെ മേൽനോട്ടത്തിൽ ഈ പ്രായത്തിലുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതുണ്ടെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നുണ്ട്. സാധാരണ സാഹചര്യത്തിൽ 5 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മാസ്ക് നിർബന്ധമില്ല.
കുട്ടികൾക്കുള്ള ഈ മാർഗ്ഗനിർദ്ദേശങ്ങൾ WHO യും യുനിസേഫും സംയുക്തമായാണ് പുറത്തിറക്കിയത്. ലോകത്ത് ഇതുവരെ കോറോണ സ്ഥിരീകരിച്ചത് 2.3 കോടി ജനങ്ങൾക്കാണ്. പക്ഷേ ഇതിലും കൂടുതൽ പേർക്ക് രോഗബാധ ഉണ്ടാകാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലക്ഷണമില്ലാത്ത രോഗികളാണ് ഇവരിൽ കൂടുതലുമെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…